കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു

കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു

കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു

11:42 AM, Wednesday Dec 13, 2017 
വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് 

റിയാദ്‌: കേളി കലാ സാംസ്കാരിക വേദിയുടെ 2018 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച്‌ പുറത്തിറക്കിയ കലണ്ടറിൽ ഇന്ത്യൻ എംബസ്സി, കേരള സംസ്ഥാന മന്ത്രിമാർ, വകുപ്പുകൾ, നോർക്ക എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആശുപത്രികൾ, അംബുലൻസ്‌,
പോലീസ്‌, സിവിൽ ഡിഫൻസ്‌, വെള്ളം വൈദ്യുതി എന്നീ പ്രാദേശിക സേവന സഹായ വിശദാംശങ്ങൾ, സൗദിയിലെ മലയാളം മാധ്യമങ്ങൾ തുടങ്ങി പ്രവാസികൾക്ക്‌ ഉപകാരപ്രദമായ നിരവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ്‌ രൂപകൽപന ചെയ്തിട്ടുള്ളത്‌. റിയാദിലും പരിസര പ്രദേശങ്ങളായ അൽഖർജ്‌,
മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലും പ്രവാസി മലയാളികൾക്കിടയിൽ സൗജന്യമായി കലണ്ടർ വിതരണം ചെയ്യുമെന്ന്‌ കേളി ഭാരവാഹികൾ പറഞ്ഞു.

ബത്ത പരഗൺ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ
അബീർ മെഡിക്കൽ ഗ്രൂപ്പ്‌ മാർക്കറ്റിങ്ങ്​‍്‌ മാനേജർ മൻസൂർ ഇലാഹി കലണ്ടർ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ കേളി പ്രസിഡന്റ്‌ ദയാനന്ദൻ ഹരിപ്പാട്‌ അധ്യക്ഷനായി. സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പൂർ സ്വാഗതം ആശംസിച്ചു. അൽ അബീർ പ്രതിനിധിയായ ഫറൂഖ്‌, കേളി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെആർ
ഉണ്ണികൃഷ്ണൻ, രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നുള്ള കേളി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ:
അൽ അബീർ മാർക്കറ്റിങ്ങ്​‍്‌ മാനേജർ മൻസൂർ ഇലാഹി കേളി കലണ്ടർ 2018 പ്രകാശനം ചെയ്യുന്നു.

Keli calendar

അൽ അബീർ മാർക്കറ്റിങ്ങ്​‍്‌ മാനേജർ മൻസൂർ ഇലാഹി
കേളി കലണ്ടർ 2018 പ്രകാശനം ചെയ്യുന്നു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .