കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ്

കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍

കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ്

Wednesday Feb 7, 2018 , വെബ് ഡെസ്‌ക്‌ – കേളി സൈബര്‍ വിംഗ്

റിയാദ് > ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തെ ശക്തമായി അപലപിക്കുതായി റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്ര ചിന്തകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി ആവര്‍ത്തിച്ചുള്ള സംഘപരിവാര്‍ അസഹിഷ്ണുതയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

എതിര്‍ ശബ്ദങ്ങളെ ആക്രമണങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ദേശീയവ്യാപകമായ അജണ്ടയുടെ ഭാഗമാണിതെന്നും ജീര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള ഇത്തരം തിരിഞ്ഞുനോട്ടങ്ങളെ ഒത്തൊരുമിച്ചു ചെറുക്കാന്‍ സാംസ്‌കാരിക കേരളം തയ്യാറാകണമെന്നും പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

 

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .