കേളി കലാസാംസ്‌കാരിക വേദി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

  • 04:28 PM, Monday Feb 28, 2018
  • വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്
റിയാദ്: റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന്‍ പുത്തന്‍വീട്ടില്‍ പി തങ്കച്ചന്‍ (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു..

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന തങ്കച്ചന് ഭാര്യയും മൂന്ന് ആണ്‍മക്കളുമാണുള്ളത്. റിയാദ് സുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുടമയുടെയും എംബസ്സിയുടെയും സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച്ച വൈകിട്ടുള്ള ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. സംസ്‌കാരം ഞായറാഴ്ച്ച കൊട്ടാരക്കര പുത്തുര്‍ സെയ്ന്റ് കുരിയാക്കോസ് യാക്കോബായ പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .