പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.

 

പ്രവാസത്തിനു വിട;
മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.

 

01:10 pM, Wednesday Feb 21, 2018
വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് 

റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

ആലപ്പുഴ കാമ്പിശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വർഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. അൽഖർജിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന മുഹമ്മദ് കുഞ്ഞ് റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. കേളിയുടെ മുൻ പ്രസിഡന്‍റ്, കേന്ദ്ര കമ്മിറ്റി അംഗം, അൽഖർജ് ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കേളി കേന്ദ്രരക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മുഹമ്മദ്കുഞ്ഞിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസിന്‍റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റി അംഗം ബി.പി. രാജീവൻ സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തക്കീർ, റഷീദ് മേലേതിൽ, സജീവൻ ചൊവ്വ, സതീഷ്കുമാർ, പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാട്, സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, മെഹ്റുഫ് പൊന്ന്യം, കെ. വർഗീസ്, സാംസ്കാരിക വിഭാഗം കണ്‍വീനർ ടിആർ സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

കേന്ദ്ര രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനർ കെ.ആർ. ഉണ്ണികൃഷ്ണനും കേളി കേന്ദ്രകമ്മിറ്റിക്കുവേണ്ടിസെക്രട്ടറി ഷൗക്കത്ത് നിലന്പൂരും ഉപഹാരം സമ്മാനിച്ചു. വിവിധ ഏരിയ കമ്മിറ്റികൾക്കുവേണ്ടി ബാലകൃഷ്ണൻ (സുലൈ), അനിൽ അറക്കൽ (മർഗബ്), ശിവദാസൻ (ബത്ത), ഗോപിനാഥൻ വേങ്ങര (നസീം റോദ), ഹസൻ പുന്നയൂർ (അസീസിയ) എന്നിവരും ഉപഹാരങ്ങൾ സമ്മാനിച്ചു.

ഉമ്മൽഹമാം ഏരിയക്കു വേണ്ടി കൃഷ്ണകുമാറും മർഗബ് രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി അനിൽ അറയ്ക്കലും മുഹമ്മദ്കുഞ്ഞിനെ പൊന്നാട അണിയിച്ചു. മുഹമ്മദ്കുഞ്ഞ് മറുപടി പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നുള്ള കേളി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *