സ: കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിററ് യാത്രയയപ്പ് നല്‍കി

കെഎം അബ്ദുള്‍റസാഖിന് ബേബിക്കുട്ടി ഉപഹാരം സമ്മാനിക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന തൃശ്ശുര്‍ ചേലക്കര മുള്ളുര്‍ക്കര സ്വദേശി കെഎം അബ്ദുള്‍റസാഖിന് കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ ലാസുറുദ്ദി യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

കേളി ലാസുറുദ്ദി യുണിറ്റിന്‍റെ മുന്‍ വൈസ്പ്രസിഡന്‍റുകൂടിയായ അബ്ദുള്‍റസാഖ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ലാസുറുദ്ദി ഗോള്‍ഡ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.
രാജേഷ് അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ യുണിറ്റ് പ്രസിഡന്‍റ് ദുര്‍ഗ്ഗാദാസ്സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബിക്കുട്ടി സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ നാരായണന്‍ കയ്യുര്‍, മനോഹരന്‍ നെല്ലിക്കല്‍, രക്ഷാധികാരി കമ്മിറ്റി അംഗം അബ്ദുള്‍ലത്തീഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രാജു നീലകണ്‍ഠന്‍, കരുണാകരന്‍, നിസ്സാര്‍ മണ്ണഞ്ചേരി, യുണിറ്റ് ട്രഷററും ഏരിയ കമ്മിറ്റി അംഗവുമായ ഷാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, കരുണാകരന്‍, രാജീവന്‍ പച്ചപ്പൊയ്ക, ഗഫുര്‍. ബഷീര്‍, മൂസ, അനില്‍ ഉഴവുര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ദുള്‍റസാഖിന് യുണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ബേബിക്കുട്ടി സമ്മാനിച്ചു. യാത്രയയപ്പിന് അബ്ദുള്‍റസാഖ് നന്ദി പറഞ്ഞു. സഹപ്രവര്‍ത്തകര്‍, യുണിറ്റ് അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Spread the word. Share this post!

About the Author