കേളി മുസാഹ്മിയ ഏരിയ എന്‍റെ മലയാളം സാക്ഷരതാ പഠനക്ലാസിന് തുടക്കമായി

ഫോട്ടോ : ഷൗക്കത്ത് നിലമ്പുര്‍ മുസാഹ്മിയ ഏരിയ സക്ഷരതാ പഠനക്ലാസ് ഉത്ഘാടനം ചെയ്യുന്നു.
കേളി കലാ സാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ കേളി എന്‍റെ മലയാളം സാക്ഷരതാ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍റെ സഹകരണത്തോടെ കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സാക്ഷരതാ തുടര്‍പഠന ക്ലാസിന്‍റെ ഭാഗമായാണ് മുസാഹ്മിയ ഏരിയയിലും പഠനക്ലാസിനു തുടക്കം കുറിച്ചത്.

മുസാഹ്മിയ ഏരിയക്ക് പുറമെ റിയാദ്, അല്‍ഖര്‍ജ് മേഖലകളിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. മുസാഹ്മിയ ദുര്‍മ്മ മേഖലയില്‍ ഏരിയ പ്രസിഡന്‍റ് ജനാര്‍ദ്ദനന്‍ കണ്ണുരിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പരിപാടി ഉത്ഘാടനം ചെയ്തു.
ജീവിത സാഹചര്യങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ പ്രവാസിയാകേണ്ടിവന്നവര്‍ക്ക് മാതൃഭാഷ പഠിക്കാനും അക്ഷരങ്ങള്‍ മറന്നുതുടങ്ങിയവര്‍ക്ക് അവ ഒന്നുകൂടി ഓര്‍ത്തെടുക്കാനുമുള്ള അവസരമാണ് ഈ പഠനക്ലാസിലൂടെ കേളി ലക്ഷ്യം വക്കുന്നതെന്നും 500ല്‍പരം പ്രവാസികള്‍ റിയാദ്, അല്‍ഖര്‍ജ്, മുസാഹ്മിയ എന്നീ മേഖലകളില്‍ ഇതിനോടകംതന്നെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും കേളി സെക്രട്ടറി പറഞ്ഞു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത്, ഏരിയ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ ബിജു, കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ മഹേഷ് കൊടിയത്ത് എന്നിവര്‍ സംസാരിച്ചു ഏരിയ കമ്മിറ്റി അംഗം നസറുദ്ദീന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച ഉത്ഘാടന ചടങ്ങില്‍ ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശങ്കരന്‍ സ്വാഗതവും ഏരിയകമ്മിറ്റി അംഗം ഷമീര്‍ നന്ദിയും പറഞ്ഞു. കുടുംബവേദി ട്രഷറര്‍ ലീന സുരേഷ്, കേന്ദ്രകമ്മിറ്റി അംഗം ബിന്ധ്യ മഹേഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Spread the word. Share this post!

About the Author