സഫാമക്ക കപ്പ് അഞ്ചാമത് ഇന്റർ കേളി ഫുട്ബോൾ; ട്രോഫികൾ വിതരണം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്തൊൻപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സഫാമക്ക ട്രോഫികൾക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റർകേളി ഏകദിന ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബഗ്ലഫിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ ‘കേളിദിനം 2020' ന്റെ വേദിയിൽ മുഖ്യാതിഥി എം സ്വരാജ് എം എൽ എ യുടെ സാന്നിദ്ധ്യത്തിലാണ് ട്രോഫികൾ വിതരണം ചെയ്തത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത അൽഖർജ് ഏരിയയിലെ ഷാഫിക്ക് കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മലും, മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത മൊയ്‌തുവിന് (അൽഖർജ്) ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരവും, ടോപ്പ് സ്‌കോറർ ഷാഫിക്ക് (അൽഖർജ്) ജോയിന്റ് സെക്രട്ടറി സുധാകരൻ കല്ല്യാശ്ശേരിയും, ബെസ്റ്റ് ഡിഫന്റർ ജോജിക്ക് (ഉമ്മുൽ ഹമാം) സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രൻ കൂട്ടായിയും, റഫറിമാർക്കുള്ള മെഡലുകൾ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും സമ്മാനിച്ചു.
ഉമ്മുൽ ഹമാം ടീമിനുള്ള റണ്ണറപ്പ് മെഡലുകൾ വൈസ് പ്രസിഡണ്ട് ടി ആർ സുബ്രഹ്മണ്യനും, സഫാമക്ക ട്രോഫി കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവൻ ചൊവ്വയും നൽകി. അൽഖർജ് ടീമിനുള്ള വിന്നേഴ്‌സ് മെഡലുകൾ പ്രസിഡന്റ് ഷമീർ കുന്നുമ്മലും ട്രോഫി സഫാമക്ക പ്രതിനിധി കാസിമും വിതരണം ചെയ്തു.

ഇന്റര്‍ കേളി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ അല്‍ഖര്‍ജ് ടീം, സഫാമക്ക പ്രതിനിധി കാസിമിൽ നിന്നും ട്രോഫി എറ്റുവാങ്ങുന്നു.

ഇന്റര്‍ കേളി ഫുട്ബോള്‍ റണ്ണറപ്പിനുള്ള ട്രോഫി ഉമ്മുൽ ഹമ്മാം ടീം, കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവൻ ചൊവ്വയിൽ നിന്നും ട്രോഫി എറ്റുവാങ്ങുന്നു.

മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത മൊയ്‌തു (അൽഖർജ്) ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരത്തില്‍ നിന്നും ട്രോഫി എറ്റുവാങ്ങുന്നു.

മികച്ച ഡിഫന്റർ ജോജി (ഉമ്മുൽ ഹമാം) സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രൻ കൂട്ടായിയില്‍ നിന്നും ട്രോഫി എറ്റുവാങ്ങുന്നു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .