മലാസ് ഏരിയ- ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും കേളി യാത്രയയപ്പ് നൽകി

അബ്ദുൾ നിസാറിനും മുഹമ്മദ് ഹിഷാമിനും കേളി നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്നും
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. 23 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൾ നിസാർ ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയാണ്. വയനാട് വൈത്തിരി സ്വദേശിയായ മുഹമ്മദ്‌ ഹിഷാം 15 വർഷമായി സൗദിയിലുണ്ട്. മലാസ് ഏരിയ ഫുട്ബോൾ ടീം അംഗം കൂടിയാണ്.

ഹാരയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് അധ്യക്ഷതയും സെക്രട്ടറി നാസർ സ്വാഗതവും പറഞ്ഞു. കേളി കേന്ദ്ര ജോയിന്റ് ട്രഷറർ സെബിൻ ഇഖ്ബാൽ, കേളി മലാസ് ഏരിയ രക്ഷാധികാരി കൺവീനർ ഉമ്മർ, മലാസ് ഏരിയ സെക്രട്ടറി സുനിൽ, പ്രസിഡന്റ് ജവാദ് പരിയാട്ട് , ഒലയ യൂണിറ്റ് ജോ. ട്രഷറർ മാത്യു സാമുവൽ, അർഷാദ്‌, അയ്യൂബ്, നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാസർ അബ്ദുൽ നിസാറിനും നവാസ് മുഹമ്മദ് ഹിഷാമിനും യൂണിറ്റിന്റെ ഉപഹാരങ്ങൾ കൈമാറി. ഏരിയാ സ്പോർട്സ് കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ കരീം ഹിഷാമിന്‌ നൽകി. മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ ഏരിയാ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിന് അബ്ദുൾ നിസാർ, മുഹമ്മദ്‌ ഹിഷാം എന്നിവർ നന്ദി പറഞ്ഞു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .