രമ്യക്ക് കേളിയുടെ ചികിത്സാ സഹായം കൈമാറി





റിയാദ്: എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാർത്ഥം സിപിഐ എം പറവൂർ ഏരിയാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ.

പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ്‌ കൈമാറുന്നു.

പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ്‌ കൈമാറുന്നു.

തന്റെ സഹധർമ്മിണിക്ക് വൃക്ക നൽകാൻ റിയാദ് ബദിയയിലെ സുവൈദി പ്രദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷിനോജ് തയ്യാറായെങ്കിലും ഇതിന് വേണ്ടിയുള്ള ഭാരിച്ച ചിലവിനു മുൻപിൽ നിസ്സഹായനായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കിയ സിപിഐഎം പറവൂർ ഏരിയാ കമ്മിറ്റിയാണ് വിഷയം കേളി ബദിയ ഏരിയാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.


ചേന്ദമംഗലം വലിയ പണിക്കൻ തുരുത്തിൽ വെച്ചാണ് ചികിത്സാ സഹായം കൈമാറിയത്. സി പിഐ എം പറവൂർ ഏരിയാ സെക്രട്ടറിയിൽ നിന്നും ഏറ്റുവാങ്ങിയ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ: അനൂപ്‌ രമ്യക്ക് കൈമാറി. കേളി ബദിയ ഏരിയാ വൈസ് പ്രസിഡന്റ് പ്രസാദ് വാദിലബൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ പ്രവാസി സംഘം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ: കെ.എസ്.അനിൽ കുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി ബോസ്, ചേന്ദമംഗലം ലോക്കൽ സെക്രട്ടറി ലാലൻ, വി.പി.തുരുത്ത് ബ്രാഞ്ച് അംഗം വി.എസ്.ബാബു, കേളി ബദിയ ഏരിയാ ജോയിന്റ് സെക്രട്ടറി കിഷോർ ഇ നിസാം, കേളിയുടെ സഹകാരിയും ഷിനോജ് ജോലിചെയ്യുന്ന കമ്പനിയുടെ എം.ഡിയുമായ ബാബു ജിസ്ക്കോ, ഗ്രാമപഞ്ചായത്ത് അംഗം റിനു ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് അംഗം എ.എസ് രവി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .