ജെ എൻ യുവിലെ സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിക്കുക : കേളി

ജെ എൻ യുവിലെ സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിക്കുക : കേളി

റിയാദ് : ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ സംഘപരിവാർ ഗുണ്ടകൾ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദ്ദിച്ചിതിലും പരിക്കേറ്റ വിദ്യാർത്ഥികൾക്കുള്ള വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ആക്രമിക്കുകയും ആംബുലൻസ് അടിച്ച് തകർത്തതിലും ശക്തമായി പ്രതിഷേധിക്കുന്നതായി കേളി കലാസാംസ്കാരിക വേദി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലും അന്യായമായ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ക്യാമ്പസ്സിലും ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വലമായ സമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്നത്. സംഘപരിവാറിന്റെ ഇത്തരം ഗുണ്ടായിസവും, ഗുണ്ടായിസത്തിന് കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാർ സമീപനവും അവസാനിപ്പിക്കണമെന്നും കേളി ശക്തിയായി ആവശ്യപ്പെട്ടു.
രാജ്യത്താകമാനം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ഉജ്ജ്വല പ്രക്ഷോഭങ്ങളില്‍ വിറളി പൂണ്ട ആര്‍എസ്എസും ബിജെപി യും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവുകയില്ലെന്നും സമരം കൂടുതൽ ശക്തമായി ഇന്ത്യ മുഴുവൻ വ്യാപിക്കുകയാണെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .