കേളിദിനം 2020 ഉത്ഘാടനം ചെയ്തു കൊണ്ട് സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്

കേളിദിനം 2020 ന്‍റെ വേദിയില്‍ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളി കലാസാംസ്കാരിക വേദി റിയാദിന്റെ പത്തൊന്‍പതാം വാര്‍ഷികാഘോഷം "കേളിദിനം 2020" ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം.എല്‍.എ യുമായ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലേക്കോ സ്പർദ്ധയിലേക്കോ നയിച്ചതായി ഇന്ത്യാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മതവും വിശ്വാസവുമൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങളായാണ് ഇന്ത്യൻ സമൂഹം കണ്ടിട്ടുള്ളത്. ബിജെപി ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ പാർട്ടിയാണെന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. വർഗ്ഗീയവാദികളായ ഒരു ചെറു വിഭാഗം ഹിന്ദുക്കളുടെ വർഗ്ഗീയ പാർട്ടി മാത്രമാണതെന്നും അത് ഇന്ത്യയിലെ മതവിശ്വാസികളായ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സംഘർഷം കൊണ്ട് ഭരണ പരാജയം മറയ്ക്കാൻ കഴിവുകെട്ട ഭരണാധികാരികൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപുണ്ടായ പുൽവാമയിലെ സ്ഫോടനത്തിന്റെ കാരണം ഇതായിരിക്കാമെന്ന് കാലം തെളിയിക്കും. അയൽ രാജ്യങ്ങളോടുള്ള ശത്രുത ഊതി പെരുപ്പിച്ച് അങ്ങിനെ കൃത്രിമമായ രാജ്യസ്നേഹം സൃഷ്ടിച്ച് അതിന്റെ ചെലവിൽ ഭരണപരാജയങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രമാണ് കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.ഒരു വർഗ്ഗീയതയെ മറ്റൊരു വർഗ്ഗീയത കൊണ്ട് നമുക്ക് തോൽപ്പിക്കാനാവില്ല. രാഷ്ട്രീയ അധികാരം പിടിച്ചു പറ്റാൻ വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നതാണ് വർഗ്ഗീയതയുടെ തന്ത്രം. ഏത് വിശ്വാസത്തെ ആരുപയോഗിച്ചാലും അത് വർഗ്ഗീയതയാണ്. ഇന്ത്യയിലെ തെരുവുകളിൽ വളർന്നു കൊണ്ടിരിക്കുന്ന സമരം മതനിരപേക്ഷമായാണ് സംഘടിപ്പിക്കപ്പെടേണ്ടത് എന്നാണ് സിപിഎം അഭിപ്രായം. അതാണ് സി പി ഐ എം ചെയ്തുകൊണ്ടിരിക്കുന്നതും. പൗരത്വ നിയമത്തിനെതിരായ സമരത്തിലും വർഗ്ഗീയമായി ധ്രുവീകരണം നടത്തി അതിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവർ കേരളത്തിലുമുണ്ട്. അത് മതനിരപേക്ഷ പ്രതിഷേധങ്ങളെ ദുർബ്ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Posted by KELI CYBER WING on Sunday, January 12, 2020
കേളി കലാസാംസ്കാരിക വേദി റിയാദിന്റെ പത്തൊന്‍പതാം വാര്‍ഷികാഘോഷം "കേളിദിനം 2020" ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം.എല്‍.എ യുമായ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .