സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ

സഫാമക്ക കപ്പ് - റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് - 2020 മാർച്ച് 6,13 തീയ്യതികളിൽ
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, റിഫക്ക് കീഴിലെ ഫുട്‌ബോൾ ടീമായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ദ്വിദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ മാർച്ച് 6,13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ പതിനാറു ക്ലബുകൾ മാറ്റുരയ്ക്കുന്നു. ടൂർണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയർമാൻ), രാജേഷ് ചാലിയാർ (കൺവീനർ), ഫക്രുദീൻ മമ്പാട് (ട്രഷറർ), സുഭാഷ് മൊറയൂർ (ടെക്‌നിക്കൽ), ഹസ്സൻ പുന്നയൂർ (ടീം കോർഡിനേഷൻ), ശറഫുദ്ധീൻ (ടൂർണമെന്റ് കോർഡിനേഷൻ), എന്നിവരെ ചുമതലപ്പെടുത്തിയതായും ക്ലബ് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0565139949- രാജേഷ് ചാലിയാർ, 0508328085 - ഹസ്സൻ പുന്നയൂർ

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

1 comment

Comments are closed.