കേളി കുടുംബവേദിയുടെ സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മാർച്ച് 6ന്

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ വനിതാ കൂട്ടായ്മയായ കേളി കുടുംബവേദി, സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്തനാർബുദത്തെ കുറിച്ചുള്ള സംശയ നിവാരണ സെമിനാറും സംഘടിപ്പിക്കുന്നു.

മാർച്ച് 6ന് വെള്ളിയാഴ്ച സഫാമക്ക പോളി ക്ലിനിക്കിൽ ഒരു മണിക്കാരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടർമാരായ രഹാന, അറീജ്‌ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് ആറിന് ഒരു മണിക്ക് ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. സ്തനാർബുദത്തെ സംബന്ധിച്ച സംശയ നിവാരണ സെമിനാർ വൈകിട്ട് നാലുമണിക്ക് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് സംഘടനയുടെ സെക്രട്ടറി (0576481545), പ്രസിഡന്റ് (0568708176), ട്രഷറർ (0541986264) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .