കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

ഫോട്ടോ : കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്.

വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി കുളംകര, മുന്തിരിയും നരിയും, ഉപ്പ്സോഡി തുടങ്ങിയ രസകരമായ മത്സരങ്ങൾ നടന്നു. മുതിർന്നവർക്കുള്ള ബെസ്റ്റ് കപ്പിൾ, കാരംസ്, അന്താക്ഷരി എന്നീ വിനോദ പരിപാടികളും അരങ്ങേറി.

വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി കുളംകര, മുന്തിരിയും നരിയും, ഉപ്പ്സോഡി തുടങ്ങിയ രസകരമായ മത്സരങ്ങൾ നടന്നു. മുതിർന്നവർക്കുള്ള ബെസ്റ്റ് കപ്പിൾ, കാരംസ്, അന്താക്ഷരി എന്നീ വിനോദ പരിപാടികളും അരങ്ങേറി.
കേളി രക്ഷാധികാരി അംഗങ്ങളായ ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, കേളി സെക്രട്ടറി ഷൗക്കത്ത്, പ്രസിഡന്റ് ഷമീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരൻ കല്യാശ്ശേരി, ജോഷി പെരിഞ്ഞനം, സെബിൻ, പ്രദീപ് രാജ്, സുല്ഹയ് രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ എന്നിവർ കുടുംബ സംഗമത്തിൽ സന്നിഹിതരായിരുന്നു.

കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ട്രഷറർ ലീന കോടിയത്ത്, ശ്രീഷ സുകേഷ്, സജിന സിജിൻ, ലാലി രജീഷ്, ഷിനി നസീർ, ഫസീല നാസർ, അനിരുദ്ധൻ, വിനോദ്, സുകേഷ്, സിജിൻ, രജീഷ്, നസീർ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *