നിയമക്കുരുക്കിലകപ്പെട്ട് ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു

ഫോട്ടോ : നിയമക്കുരുക്കിൽ അകപ്പെട്ട തൊഴിലാളികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ കേളി പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു.
റിയാദ് : നിയമകുരുക്കിൽപെട്ട് എട്ടു മാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ 250ൽ പരം തൊഴിലാളികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

നല്ലനിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ന്യൂ സനയ്യയിലെ ഒരു കമ്പനിയാണ് നിയമക്കുരുക്കിൽപ്പെട്ട് തൊഴിലാളികളുടെ ഇക്കാമ പുതുക്കാൻ സാധിക്കാതെയും ശമ്പളം നൽകാൻ കഴിയാതെയും പ്രവർത്തനം നിർത്തിവെച്ചത്. ആയിരത്തിൽ പരം തൊഴിലാളിൽ ഉണ്ടായിരുന്ന കമ്പനിയിൽ നിന്നും ഇക്കാമ കാലാവധി ഉണ്ടായിരുന്ന 700ൽ പരം തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ ഇക്കാമ കാലാവധി അവസാനിച്ച 250ൽ പരം തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തതിനാൽ എംബസി മുഖേന ലേബർ കോടതിയെ സമീപിച്ച് കോടതിയുടെ അന്തിമ വിധിക്കായി കഴിഞ്ഞ എട്ടു മാസമായി കാത്തിരിപ്പിലാണ്‌.

ഇക്കമായോ നിത്യ ചിലവിനുള്ള സാമ്പത്തികമോ ഇല്ലാതെ തൊഴിലാലാളികൾ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന വിവരം കേളി പ്രവർത്തകർ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് ന്യൂസനയ്യയിലെ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ജനുവരിയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. കേസ് അനന്തമായി നീളുന്ന സാഹചര്യത്തിൽ കേളിയുടെ അഭ്യർത്ഥന മാനിച്ച് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഒരു നേരത്തെ ഭക്ഷണവും തുടർന്നുള്ള ദിവസങ്ങളിലേക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങളും വിതരണം ചെയ്യാൻ ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ തയ്യാറാവുകയായിരുന്നു.

കേളി ന്യൂ സനയ്യ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ ഹുസൈൻ മണക്കാട്, ജോർജ്ജ് വർഗ്ഗീസ്, കരുണാകരൻ കണ്ടോന്താർ, ഷാജി, അബ്ദൾ നാസർ, കരുണാകരൻ മണ്ണടി എന്നിവർ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .