ഒരു വർഷത്തെ കേളി വിശ്രമവേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി മാതൃകയായി മുൻ കേളി പ്രവർത്തകൻ സ: പ്രഭാകരൻ

റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിൽ കറഞ്ഞത്‌ രണ്ട്‌ വർഷമെങ്കിലും അംഗങ്ങളായിരുന്ന്‌ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക്‌ കേളി നൽകി വരുന്ന ഒരു വർഷത്തെ പെൻഷൻ തുക (കേളി വിശ്രമ വേതനം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഭാവന ചെയ്ത്‌ മാതൃക യായിരിക്കുകയാണ്‌ ആലപ്പുഴ ജില്ലയിലെ പുറക്കാട്‌ പുന്തല പ്രശാന്തിൽ സ: പ്രഭാകരൻ. കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ അറൈഷ്‌ യുണിറ്റ്‌ അംഗമായിരുന്നു സ: പ്രഭാകരൻ.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .