കേരളത്തിൽ ഇടതുപക്ഷ ഭരണ തുടർച്ച അനിവാര്യം : റിയാദ് കേളി

കേളി ബത്ഹ ഏരിയ കമ്മിറ്റിയുടേ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ് : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ തുടങ്ങി വെച്ച നവകേരള സൃഷ്ടി പൂർത്തിയാക്കുന്നതിന് ഭരണത്തുടർച്ച ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി. കേളിയുടെ ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തിലാണ് കേളി പ്രവർത്തകർ ഈ അഭിപ്രായം പങ്കുവെച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന യോഗത്തിൽ ബത്ഹ ഏരിയ പ്രസിഡണ്ട് പ്രകാശൻ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും, കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കൺവീനർ അനിൽ അറക്കൽ, കേളി സൈബർവിംഗ് ചെയർമാൻ ബിജു തായമ്പത്ത്, ഏരിയ സൈബർവിംഗ് കൺവീനർ സൗബീഷ്, എന്നിവർ യോഗത്തിൽ സംസാരിച്ചു.

Spread the word. Share this post!

About the Author

Leave Comment

Your email address will not be published. Required fields are marked *