വി.കെ.ഗോപിക്ക് റിയാദ് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവില്‍ നിന്നും ഗോപി ഏറ്റുവാങ്ങുന്നു
റിയാദ് : 28 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് നിർവ്വാഹക സമിതി അംഗം വി.കെ.ഗോപിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നസീമിലെ കാർ വർക്ക്ഷോപ്പിൽ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഗോപി ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് ഹാരീസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സജീവ് സ്വാഗതവും, കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ഏരിയാ ട്രഷറർ ഷാജി, കെ.ഇ.രവിന്ദ്രനാഥൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗോപിക്കുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവ് കൈമാറി. യാത്രയയപ്പ് യോഗത്തിന് ഗോപി നന്ദി പറഞ്ഞു.

Spread the word. Share this post!

About the Author