Author Archives: keliriyadh

രമ്യക്ക് കേളിയുടെ ചികിത്സാ സഹായം കൈമാറി

റിയാദ്: എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാർത്ഥം സിപിഐ എം പറവൂർ ഏരിയാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ്‌ കൈമാറുന്നു. തന്റെ സഹധർമ്മിണിക്ക് വൃക്ക നൽകാൻ…

കേളി വെബ്‌സൈറ്റ് സ: എം. സ്വരാജ് MLA പ്രകാശനം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദി റിയാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം. എൽ. എ യുമായ സ: എം. സ്വരാജ് പ്രകാശനം ചെയ്തു. കേളിയുടെ പത്തൊൻപതാം വാർഷികാഘോഷമായ കേളിദിനം 2020 ന്റെ വേദിയിൽ വച്ചാണ് പ്രകാശനം നിർവ്വഹിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം റിയാദിന്റെ പ്രവാസ ഭൂമികയില്‍ കേളി നടന്നു തീര്‍ത്ത നാള്‍വഴികള്‍, കടന്നുപോയ കടമ്പകള്‍, എഴുതിച്ചേര്‍ക്കപ്പെടേണ്ട ചരിത്രങ്ങള്‍, ഓര്‍മ്മയില്‍ തെളിയേണ്ട ചിത്രങ്ങള്‍, നാളത്തെ ചരിത്രമാകേണ്ട ഇന്നിലെ പ്രവര്‍ത്തനങ്ങള്‍, കേളിയെ…

ജെ എൻ യുവിലെ സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിക്കുക : കേളി

ജെ എൻ യുവിലെ സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിക്കുക : കേളി റിയാദ് : ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ സംഘപരിവാർ ഗുണ്ടകൾ സര്‍വ്വകലാശാല ക്യാമ്പസിനകത്തു കയറി മൃഗീയമായി മര്‍ദ്ദിച്ചിതിലും പരിക്കേറ്റ വിദ്യാർത്ഥികൾക്കുള്ള വൈദ്യസഹായവുമായെത്തിയ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ആക്രമിക്കുകയും ആംബുലൻസ് അടിച്ച് തകർത്തതിലും ശക്തമായി പ്രതിഷേധിക്കുന്നതായി കേളി കലാസാംസ്കാരിക വേദി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലും അന്യായമായ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ക്യാമ്പസ്സിലും ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വലമായ സമരങ്ങളാണ്…

കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ എന്‍റെ മലയാളം സാക്ഷരത പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയയുടെ ആഭിമുഖ്യത്തില്‍ എന്‍റെ മലയാളം സാക്ഷരത പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ മലയാളം മിഷന്‍ സാക്ഷരത മിഷന്‍റെ സഹകരണത്തോടെ കേളി കുടുംബ വേദിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സാക്ഷരത തുടര്‍ പഠന ക്ലാസ്സിന്‍റെ ഭാഗമായാണ് ദവാദ്മി ഏരിയയയിലും പഠന ക്ലാസ്സിന് തുടക്കം കുറിച്ചത്.ഏരിയ മുഖ്യ രക്ഷാധികാരി റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരന്‍ പരിപാടി ഉദ്ഘടനം ചെയ്തു. തുടര്‍ന്ന് കേളി കുടുംബ വേദി…

കേളി കലാസാംസ്‌കാരിക വേദി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

04:28 PM, Monday Feb 28, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് റിയാദ്: റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന്‍ പുത്തന്‍വീട്ടില്‍ പി തങ്കച്ചന്‍ (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന തങ്കച്ചന് ഭാര്യയും…

അട്ടപ്പാടിയിലെ അഗളിയിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്ന സംഭവത്തെ റിയാദ്‌ കേളി ശക്തമായി അപലപിച്ചു.

അട്ടപ്പാടിയിലെ അഗളിയിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്ന സംഭവത്തെ റിയാദ്‌ കേളി ശക്തമായി അപലപിച്ചു.പ്രബുദ്ധകേരളത്തിന്‌ ആകെ അപമാനകരമായ ഈ സംഭവത്തെ അപലപിക്കുന്നതായും ശക്തമായി പ്രതിഷേധിക്കുന്നതായും, ഈ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും റിയാദ്‌ കേളി കലാ സാംസ്കാരികവേദിയുടെ സാംസ്കാരികവിഭാഗം പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. നാമല്ലാതുള്ളവരെ അന്യരാക്കുകയും നമ്മുടേതല്ലാത്ത മതത്തെ, ജാതിയെ, ഭാഷയെ, സംസ്കാരത്തെ എല്ലാം ശത്രുപക്ഷത്തു നിർത്തുകയും നമുക്കിഷ്ടമില്ലാത്തവരെയെല്ലാം ആൾക്കൂട്ട വിചാരണക്കു വിധേയമാക്കി അടിച്ചുകൊല്ലുകയും ചെയ്യുന്ന ഫാസിസ്റ്റ്‌ സംസ്കാരത്തിന്റെ വിത്ത്‌ നമ്മുടെ നാട്ടിലും നിർലോഭം വിതക്കപ്പെട്ടിട്ടുണ്ട്‌…

മലാസ്‌ – ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ അമ്മിണി ഗോപാലകൃഷ്ണൻ (75) നിര്യാതയായി

കേളി കലാ സാംസ്കാരിക വേദി മലാസ്‌ ഏരിയ, ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ വലിയവീട്ടിൽ അമ്മിണി ഗോപാലകൃഷ്ണൻ (75) നാട്ടിൽ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി മാലക്കുന്നം സ്വദേശിനിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലിപ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.

  പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.   01:10 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്  റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ കാമ്പിശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വർഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. അൽഖർജിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന…

സതീഷ്ബാബു കോങ്ങാടന്‌ കേളി യാത്രയയപ്പ്‌ നൽകി

  സതീഷ്ബാബു കോങ്ങാടന്‌ കേളി യാത്രയയപ്പ്‌ നൽകി   12:58 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്  റിയാദ്‌ : പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന കേളി കേന്ദ്രകമ്മിറ്റി അംഗവും അസ്സീസിയ ഏരിയ സെക്രട്ടറിയുമായ പാലക്കാട്‌ കോങ്ങാട്‌ സ്വദേശി സതീഷ്ബാബുവിന്‌ കേളി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കാൽ നൂറ്റാണ്ടിലേറെയായി സൗദിയിലുള്ള സതീഷ്‌ ബാബു റിയദിലെ അൽഹയറിലുള്ള ഒരു കമ്പനിയിലാണ്‌ ജോലി ചെയ്തിരുന്നത്‌. കോങ്ങാടൻ എന്ന…

കേളി ഇടപെടൽ ഫലം കണ്ടു; ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

  കേളി ഇടപെടൽ ഫലം കണ്ടു; ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി   12:50 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്  റിയാദ്‌: രണ്ട്‌ വർഷത്തിലേറെ നീണ്ട കൊടുംദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക്‌ മടങ്ങി. തൊഴിൽ താമസരേഖകളോ ജോലിയോ കൃത്യമായി ശമ്പളമോ ഇല്ലാതെയും ഭാര്യക്കും മക്കൾക്കും ആവശ്യത്തിനു ഭക്ഷണം പോലും യഥാസമയം ലഭിക്കാതെയും, മക്കളെ സ്കൂളിൽ വിടാനാകാതെയും, പക്ഷാഘാതത്തെ തുടർന്ന്‌ കിടപ്പിലായിട്ടും അത്യാവശ്യ ചികിത്സപോലും ലഭ്യമാകാതെയും ദുരിതക്കയത്തിലകപ്പെട്ടിരുന്ന തൃശ്ശുർ…