Category Archives: സംഘടനാ വാര്‍ത്തകള്‍

ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ (34), ജീവിതപങ്കാളി ഹസീന (30) എന്നിവര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് സ്വദേശികളാണ്. കൊടുങ്ങല്ലൂര്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലിപ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

വാക്സിൻ ചലഞ്ച് – മൂന്നാം ഘട്ടത്തിൽ മൂവായിരത്തിലധികം ഡോസ് വാഗ്ദാനവുമായി റിയാദ് കേളി

റിയാദ് : കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി മൂന്നാം ഘട്ടം മൂവായിരത്തിലധികം ഡോസ് വാക്സിൻ കൂടി നൽകുവാൻ തീരുമാനിച്ചു. കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ പ്രവാസികൾക്കാവും വിധം സഹായിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കോവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി വാക്സിനുകൾക്കുള്ള തുക കേരള സർക്കാറിനെ ഏൽപ്പിക്കാൻ കേളി തുടക്കമിട്ടത്. വൻകോർപ്പറേറ്റുകളേയും മരുന്ന് കമ്പനികളേയും സഹായിക്കാൻ കോവിഡ് വാക്സിന്റെ വിതരണത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട തെറ്റായ നയം…

കേളി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ മക്രേരി സ്വദേശിയായ സഞ്ജയൻ കഴിഞ്ഞ എട്ടു വർഷമായി പാണ്ട സൂപ്പർ മാർക്കറ്റിന്റെ ലോജിസ്റ്റിക് വിഭാഗത്തിൽ വർക്ക്ഷോപ്പ് കോർഡിനേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ വിജയ രാഘവൻ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി…

സുലൈ ഏരിയ സുർത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് കേളി യാത്രയയപ്പ് നൽകി

റിയാദ് : ഇരുപത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി സുലൈ ഏരിയയിലെ സുർത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അനിരുദ്ധൻ, കഴിഞ്ഞ 21 വർഷമായി സുലൈയിലെ ഡി.എൻ.സി. കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുംമ്പ സ്വദേശി ആണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ട്രഷറർ റിജേഷ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹാഷിം…

നിയമക്കുരുക്കിൽ പെട്ട പ്രവാസിയെ റിയാദ് കേളി നാട്ടിൽ എത്തിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്ന് റബുവ്വ, ഖലീജിയയിൽ ജോലി ചെയ്ത് വരവേ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് (പണമിടപാടിൽ ജാമ്യം നിന്നു) ഇഖാമ “മത് ലൂബ് ” ആവുകയും, അതുമൂലം ഇക്കാമ പുതുക്കാൻ കഴിയാതെ വരികയും ചെയ്തപ്പോൾ സ്പോൺസറും കയ്യൊഴിഞ്ഞ തിരുവനന്തപുരം, വർക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസറിനെ കേളി കലാ സാംസ്കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. 5 വർഷത്തോളമായി പല മാർഗ്ഗങ്ങളിലൂടെയും ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ,…

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു. കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശിയാണ്. കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …

റിയാദ് കേളി – ഇശല്‍ അറേബ്യ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം

റിയാദ് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റിയാദ് മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം .. മെയ് 14 വെള്ളി ഉച്ചയ്ക്ക് 3 മണിക്ക്  നിബന്ധനകൾ  മത്സരാർത്ഥികൾ റിയാദ് മേഖലയിൽ ഉള്ളവരായിരിക്കണം. മത്സരാർത്ഥികൾ മെയ് – 5 നു മുമ്പായി താഴെ കാണുന്ന Google form -ൽ രജിസ്റ്റർ ചെയ്യണം. https://forms.gle/EaRFPYbnhgx5rft97 ജൂനിയർ വിഭാഗത്തിൽ 6 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. സീനിയർ വിഭാഗത്തിൽ 11 വയസ്സുമുതൽ…

സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസറുദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി. യൂണിറ്റ് പ്രസിഡന്റ് സഖാവ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സ: നിസാർ മണ്ണഞ്ചേരി, ജോ: സെക്രട്ടറി സ:ഷൈജു ചാലോട് എന്നിവർ മെമന്റോ നൽകി ആദരിച്ചു. ന്യൂ സനയ ബ്രാഞ്ച് സെക്രട്ടറി സ: മനോഹരൻ, ഏരിയ സെക്രട്ടറി സ:ബേബി കുട്ടി, രക്ഷാധികാരി അംഗം സ:…

കേളി റൗദ ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ 350 ൽ കൂടുതൽ ഇഫ്താർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് വരുന്ന ആഴ്ചകളിലും കൂടുതൽ കിറ്റുകൾ വിതരണം നടത്തും. റൗദയിലെ ബിസിനസ്‌ സ്ഥാപനങ്ങളും, വ്യക്തികളും കിറ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. ഇഫ്താർ സംഘടക സമിതി ചെയർമാൻ ആയി പി. പി സലിം, കൺവീനർ ഷാജി. കെ. കെ, ട്രഷറർ…

റിയാദ് കേളി 75-ാം യൂണിറ്റ് മജ്മയിൽ രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയിൽ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. ഏരിയ പ്രസിഡന്റ്‌ ജവാദ് പരിയാട്ടിന്റെ അധ്യക്ഷതയിൽ മലാസ് ഏരിയ ട്രഷറർ സജിത് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. കേളി ജോ. ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു.…