Category Archives: കേളി വാര്‍ത്തകള്‍

നിയമക്കുരുക്കിൽ പെട്ട പ്രവാസിയെ റിയാദ് കേളി നാട്ടിൽ എത്തിച്ചു

റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ ഹൗസ് ഡ്രൈവർ വിസയിൽ വന്ന് റബുവ്വ, ഖലീജിയയിൽ ജോലി ചെയ്ത് വരവേ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് (പണമിടപാടിൽ ജാമ്യം നിന്നു) ഇഖാമ “മത് ലൂബ് ” ആവുകയും, അതുമൂലം ഇക്കാമ പുതുക്കാൻ കഴിയാതെ വരികയും ചെയ്തപ്പോൾ സ്പോൺസറും കയ്യൊഴിഞ്ഞ തിരുവനന്തപുരം, വർക്കല, നടയറ സ്വദേശിയായ യൂനിസ് കുഞ്ഞ് നാസറിനെ കേളി കലാ സാംസ്കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. 5 വർഷത്തോളമായി പല മാർഗ്ഗങ്ങളിലൂടെയും ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ,…

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു. കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശിയാണ്. കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …

റിയാദ് കേളി – ഇശല്‍ അറേബ്യ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം

റിയാദ് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റിയാദ് മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം .. മെയ് 14 വെള്ളി ഉച്ചയ്ക്ക് 3 മണിക്ക്  നിബന്ധനകൾ  മത്സരാർത്ഥികൾ റിയാദ് മേഖലയിൽ ഉള്ളവരായിരിക്കണം. മത്സരാർത്ഥികൾ മെയ് – 5 നു മുമ്പായി താഴെ കാണുന്ന Google form -ൽ രജിസ്റ്റർ ചെയ്യണം. https://forms.gle/EaRFPYbnhgx5rft97 ജൂനിയർ വിഭാഗത്തിൽ 6 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. സീനിയർ വിഭാഗത്തിൽ 11 വയസ്സുമുതൽ…

സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസറുദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി. യൂണിറ്റ് പ്രസിഡന്റ് സഖാവ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സ: നിസാർ മണ്ണഞ്ചേരി, ജോ: സെക്രട്ടറി സ:ഷൈജു ചാലോട് എന്നിവർ മെമന്റോ നൽകി ആദരിച്ചു. ന്യൂ സനയ ബ്രാഞ്ച് സെക്രട്ടറി സ: മനോഹരൻ, ഏരിയ സെക്രട്ടറി സ:ബേബി കുട്ടി, രക്ഷാധികാരി അംഗം സ:…

കേളി റൗദ ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. കേളി കലാസാംസ്കാരിക വേദി റൗദ ഏരിയയുടെ വിവിധ ഭാഗങ്ങളിൽ 350 ൽ കൂടുതൽ ഇഫ്താർ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് വരുന്ന ആഴ്ചകളിലും കൂടുതൽ കിറ്റുകൾ വിതരണം നടത്തും. റൗദയിലെ ബിസിനസ്‌ സ്ഥാപനങ്ങളും, വ്യക്തികളും കിറ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. ഇഫ്താർ സംഘടക സമിതി ചെയർമാൻ ആയി പി. പി സലിം, കൺവീനർ ഷാജി. കെ. കെ, ട്രഷറർ…

റിയാദ് കേളി 75-ാം യൂണിറ്റ് മജ്മയിൽ രൂപീകരിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ എഴുപത്തിയഞ്ചാമത് യുണിറ്റ് ഖസ്സീം പ്രവിശ്യയിലെ മജ്മയിൽ രൂപീകരിച്ചു. മലാസ് ഏരിയയിലെ ആറാമത് യുണിറ്റാണ് മജ്മ. ഏരിയ പ്രസിഡന്റ്‌ ജവാദ് പരിയാട്ടിന്റെ അധ്യക്ഷതയിൽ മലാസ് ഏരിയ ട്രഷറർ സജിത് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. കേളി ജോ. ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്തും, കേളി ജോയിന്റ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യനും മറുപടി പറഞ്ഞു.…

കേളി ജരീർ യൂണിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

റിയാദ് : കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവാസികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത കേളി കേന്ദ്ര സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അഭിപ്രായപ്പെട്ടു. ഇന്ത്യക്കും ലോകത്തിനും മാതൃകയായ സര്‍വ്വതല സ്പര്‍ശിയായ കേരള മോഡല്‍ വികസനം ഇനിയും തുടരാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തുടർ ഭരണം അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ ഓണ്‍ലൈനിലൂടെ അഭിവാദ്യം ചെയ്ത്…

എൽഡിഎഫ് പ്രകടന പത്രിക – നവകേരള സൃഷ്ടിക്കായി മറ്റൊരു ചുവടു കൂടി : റിയാദ് കേളി

എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി. റിയാദ് : എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി. പ്രകടന പത്രികകൾ തെരഞ്ഞെടുപ്പിന് മുൻപ് മോഹനവാഗ്ദാനങ്ങൾ നൽകി വോട്ടുതട്ടിയെടുക്കാനുള്ള ഉപാധിയല്ലെന്നും എന്നാൽ തങ്ങൾ ഭരണത്തിലേറിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ രൂപരേഖയാണെന്ന് കഴിഞ്ഞ അഞ്ചു വർഷത്തെ…

കേരളത്തിൽ ഇടതുപക്ഷ ഭരണ തുടർച്ച അനിവാര്യം : റിയാദ് കേളി

കേളി ബത്ഹ ഏരിയ കമ്മിറ്റിയുടേ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ ഉദ്ഘാടനം ചെയ്യുന്നു റിയാദ് : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ തുടങ്ങി വെച്ച നവകേരള സൃഷ്ടി പൂർത്തിയാക്കുന്നതിന് ഭരണത്തുടർച്ച ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി. കേളിയുടെ ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തിലാണ് കേളി പ്രവർത്തകർ ഈ അഭിപ്രായം പങ്കുവെച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു…

കേളി മലാസ് ഏരിയാ ഹാര യൂണിറ്റ് അംഗം സ: അബ്ദുൾ കരീമിന് കേളി യാത്രയയപ്പ് നൽകി

അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി കൈമാറുന്നു. റിയാദ് : 38 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തന്റെ പ്രവാസ ജീവിതത്തിൽ അബ്ദുൾ കരീം സൗദിയിലെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കേളിയുടെ മലാസ് ഏരിയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം…