Category Archives: പ്രവാസി വാര്‍ത്തകള്‍

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ ഹൃദയാഘാതം മൂലം മരണപെട്ടു.

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ (48) ഹൃദയാഘാതം മൂലം മരണപെട്ടു. മലപ്പുറം ജില്ല തിരൂർ ബീരാഞ്ചിറ സ്വദേശിയാണ് പിതാവ്: പൂളക്കൽ മുഹമ്മദ്, മാതാവ്: മറിയ. ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ: ശംസുദ്ദീൻ, ആമിന. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ (35) ഹൃദയാഘാതം മൂലം മരണപെട്ടു. തിരുവനന്തപുരം ജില്ല പാറശാല സ്വദേശിയാണ്. ഭാര്യയും ഒന്‍പതും, അഞ്ചും വയസുമുള്ള രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വിലക്കിയ കേന്ദ്ര നടപടി പ്രതിഷേധാർഹം : കേളി

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടർന്ന് ഗൾഫ് മേഖലയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുകയാണെന്നും ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസർവ്വീസുകളെല്ലാം റദ്ദാക്കിയത്…

ഒരു വർഷത്തെ കേളി വിശ്രമവേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി മാതൃകയായി മുൻ കേളി പ്രവർത്തകൻ സ: പ്രഭാകരൻ

റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിൽ കറഞ്ഞത്‌ രണ്ട്‌ വർഷമെങ്കിലും അംഗങ്ങളായിരുന്ന്‌ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക്‌ കേളി നൽകി വരുന്ന ഒരു വർഷത്തെ പെൻഷൻ തുക (കേളി വിശ്രമ വേതനം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഭാവന ചെയ്ത്‌ മാതൃക യായിരിക്കുകയാണ്‌ ആലപ്പുഴ ജില്ലയിലെ പുറക്കാട്‌ പുന്തല പ്രശാന്തിൽ സ: പ്രഭാകരൻ. കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ അറൈഷ്‌ യുണിറ്റ്‌ അംഗമായിരുന്നു സ: പ്രഭാകരൻ.

സൗദിയില്‍ കര്‍ഫൂ സമയത്ത് അടിയന്തര യാത്രക്ക് സൗകര്യമൊരുക്കി പബ്ലിക് സെക്യൂരിറ്റി

റിയാദ്- സൗദി അറേബ്യയിലെ പ്രവിശ്യകള്‍, നഗരങ്ങള്‍, ഉള്‍നാടുകള്‍, നഗരങ്ങളിലെ വിവിധ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനവുമായി പബ്ലിക് സെക്യൂരിറ്റി രംഗത്ത്. ആശുപത്രി കേസുകള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനുഷിക പരിഗണന വിഷയങ്ങള്‍, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനാണ് പബ്ലിക് സെക്യൂരിറ്റി വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയത്. ഇന്നലെ രാത്രിയാണ് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നത്. ഇത് വരെ നഗരങ്ങള്‍ തമ്മിലുള്ള യാത്രക്ക് മാത്രമേ പബ്ലിക് സെക്യൂരിറ്റി പാസ് നല്‍കിയിരുന്നുള്ളൂ.…

കോവിഡ്-19 : ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ച് കേളി ഹെല്പ്പ് ഡെസ്ക്ക്

റിയാദ്: മഹാമാരിയായ കോവിഡ്-19 ന്‍റെ പ്രതിരോധാര്‍ത്ഥം സൗദി സര്‍ക്കാര്‍ കൈക്കൊണ്ട സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി ആരംഭിച്ച കേളി ഹെല്പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. പലവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഫോണ്‍ കോളുകളാണ് വിവിധ മേഖലകളില്‍ നിന്ന് ഹെല്പ് ഡെസ്ക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ഒട്ടുമിക്ക വ്യവസായ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതുമൂലം നിരവധി തൊഴിലാളികളാണ് ജോലിയും ശമ്പളവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലും…

കേരള സർക്കാരിന്റെ പ്രവാസികളോടുള്ള കരുതൽ സ്വാഗതാർഹം : കേളി

റിയാദ് : കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കരുതലിനായി മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ച ധനസഹായം സ്വാഗതാർഹവും ഒട്ടനവധി പ്രവാസികൾക്ക് ആശ്വാസപ്രദവുമാണെന്ന് കേളി കലാസാംസ്കാരിക വേദി. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപയും (15000 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും) ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കോവിഡ് പോസിറ്റീവായ പ്രവാസികൾക്ക് 10,000 രൂപയും ധനസഹായം ലഭിക്കും. ഈ രണ്ട് ധനസഹായങ്ങളും പ്രവാസി ക്ഷേമനിധി…

ലോക കേരള സഭ : കേളി വിശദീകരണയോഗം സംഘടിപ്പിച്ചു

റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള സഭ വിശദീകരണ യോഗം സംഘടിപ്പിച്ചു. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്‍റെ വികസനത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ലോക കേരള സഭയ്ക്ക് രൂപം നല്‍കിയത്. സഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിലായി കേരള നിയമസഭാ മന്ദിരത്തില്‍ വെച്ചു നടന്നിരുന്നു.…

കേളി കലാസാംസ്‌കാരിക വേദി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

04:28 PM, Monday Feb 28, 2018 വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ് റിയാദ്: റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തങ്കച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന്‍ പുത്തന്‍വീട്ടില്‍ പി തങ്കച്ചന്‍ (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന തങ്കച്ചന് ഭാര്യയും…