Category Archives: കുടുംബവേദി

സ്ത്രീധന പീഡന മരണങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കരുത് : കേളി കുടുംബവേദി

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന മരണങ്ങൾ ആവർത്തിക്കപ്പെടുന്നത് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന് അപമാനകാരമാണെന്നും അത് ആവർത്തിക്കുന്നത് തടയാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ കൂട്ടായ്മയായ കേളി കുടുംബവേദി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ആത്മഹത്യകളും അക്ഷരാർത്ഥത്തിൽ നമ്മളെയെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും അതിന്റെ പേരിൽ പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതൊരു സാമൂഹിക വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്…

കേളി കുടുംബവേദിയുടെ സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മാർച്ച് 6ന്

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ വനിതാ കൂട്ടായ്മയായ കേളി കുടുംബവേദി, സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്തനാർബുദത്തെ കുറിച്ചുള്ള സംശയ നിവാരണ സെമിനാറും സംഘടിപ്പിക്കുന്നു. മാർച്ച് 6ന് വെള്ളിയാഴ്ച സഫാമക്ക പോളി ക്ലിനിക്കിൽ ഒരു മണിക്കാരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടർമാരായ രഹാന, അറീജ്‌ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് ആറിന് ഒരു മണിക്ക് ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. സ്തനാർബുദത്തെ സംബന്ധിച്ച സംശയ…

കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

ഫോട്ടോ : കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്. വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി…

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബുഉമർ ഇസ്തിരാഹിൽ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും ഏരിയാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പറഞ്ഞു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീർ…

മാജിദ ഷാജഹാനും കുട്ടികൾക്കും കേളി കുടുംബവേദി യാത്രയയപ്പ്‌ നൽകി

റിയാദ്‌: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന മാജിദ ഷാജഹാൻ, മക്കളായ സപ്ന ഷാജഹാൻ, ജസ്ന ഷാജഹാൻ എന്നിവർക്ക്‌ കേളി കലാസാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കുടുംബവേദിയുടെ സെക്രട്ടറിയായ മാജിദ ഷാജഹാനും കുടുംബവേദി പ്രവർത്തകരായ സപ്നയും ജസ്നയും കേളിയുടെയും കുടുംബവേദിയുടേയും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവു പുലർത്തിയിരുന്ന സപ്നയും ജസ്നയും കേളിയുടെ യുവജനോൽസവ വേദികളിലെയും മറ്റു സാംസ്കാരിക പരിപാടികളിലെയും നിറസാന്നിദ്ധ്യമായിരന്നു. സുലൈ…