Category Archives: Uncategorized

സ: ജ്യോതിപ്രകാശ് അനുശോചന യോഗം സംഘടിപ്പിച്ചു.

കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ വൈസ് പ്രസിഡന്‍റ് ആയിരിക്കെ മരണപ്പെട്ട സ: ജ്യോതിപ്രകാശ് അനുശോചന യോഗം മാര്‍ച്ച് 5 വെള്ളിയാഴ്ച സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ സ: ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയ സെക്രട്ടറി സ: ഒ. പി. മുരളി ആമുഖ പ്രഭാഷണം നടത്തി. സ: ജോസ്സൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി കേളി വൈസ് പ്രസിഡന്‍റ് സ: പ്രഭാകരൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് രാജ്, സഖാക്കള്‍ നൗഫൽ, അൻസാർ, കലാം,…

കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) മരണപ്പെട്ടു.

റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) എക്സിറ്റ് 30 ൽ കെട്ടിടം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത് . ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. അസീസിനോടൊപ്പം ഒരു തമിഴ്നാട് നാഗർകോവിൽ സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.…

കേളി ദവാദ്മി ഏരിയ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്‌: കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ്‌ എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ്‌ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഏരിയ സെക്രട്ടറി ഷാജി പ്ളാവിളയിൽ സ്വാഗതം ആശംസിച്ചു. ഏരിയ ജോ: സെക്രട്ടറി ജോൺസൺ വെള്ളികുളങ്ങര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം സുരേഷ്‌ കണ്ണപുരം, ഏരിയ പ്രസിഡന്റ്‌ അനിൽ ഫിലിപ്പ്‌, ഏരിയ രക്ഷാധികാരി കമ്മിറ്റി…

സ: അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റി യാത്രയയപ്പ്‌ നൽകി

അജിത്കുമാറിന്‌ ശ്രീകാന്ത്‌ കണ്ണുർ ഉപഹാരം സമ്മാനിക്കുന്നു. ഇരുപത്തിയഞ്ച്‌ വർഷത്ത്ലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുപോകുന്ന കേളി പ്രവർത്തകൻ അജിത്കുമാറിന്‌ കേളി അൽഖർജ്‌ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന്‌ സ്നേഹനിർഭരമായ യാത്രയയപ്പ്‌ നൽകി. കേളി ഹരീഖ്‌ സൂക്ക്‌ യുണിറ്റ്‌ സെക്രട്ടറിയും അൽഖർജ്‌ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അജിത്കുമാർ. കഴിഞ്ഞ 25 വർഷമായി ഹരീഖിൽ ഇലക്ട്രിഷ്യനായി ജൊലിചെയ്തു വരികയായിരുന്നു.ഏരിയ പ്രസിഡന്റ്‌ ഗോപാലൻ അധ്യക്ഷത വഹിച്ച യാത്രയയപ്പ്‌ യോഗത്തിൽ ഏരിയ ജോ: സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജൻ…

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു16 ജനുവരി 2018, വെബ്‌ ഡസ്ക് , കേളി മീഡിയ വിംഗ് റിയാദ്: നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണം നടത്തി. അല്‍ഹയറില്‍ നടന്ന ചടങ്ങില്‍ സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്ബാല്‍, സുഭാഷ് എന്നിവര്‍ക്ക് കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം…

കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു

കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു 11:42 AM, Wednesday Dec 13, 2017  വെബ് ഡെസ്‌ക്‌, കേളി സൈബര്‍ വിംഗ്  റിയാദ്‌: കേളി കലാ സാംസ്കാരിക വേദിയുടെ 2018 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച്‌ പുറത്തിറക്കിയ കലണ്ടറിൽ ഇന്ത്യൻ എംബസ്സി, കേരള സംസ്ഥാന മന്ത്രിമാർ, വകുപ്പുകൾ, നോർക്ക എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആശുപത്രികൾ, അംബുലൻസ്‌, പോലീസ്‌, സിവിൽ ഡിഫൻസ്‌, വെള്ളം വൈദ്യുതി എന്നീ പ്രാദേശിക സേവന സഹായ വിശദാംശങ്ങൾ,…