ചരമം

കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) മരണപ്പെട്ടു.

റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) എക്സിറ്റ് 30 ൽ കെട്ടിടം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത് . ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. അസീസിനോടൊപ്പം ഒരു തമിഴ്നാട് നാഗർകോവിൽ സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.…

ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) മരണപെട്ടു

സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) നാട്ടിൽ മരണപെട്ടു. കൊല്ലം ജില്ല കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ്. പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

മലാസ്‌ – ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ അമ്മിണി ഗോപാലകൃഷ്ണൻ (75) നിര്യാതയായി

കേളി കലാ സാംസ്കാരിക വേദി മലാസ്‌ ഏരിയ, ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ വലിയവീട്ടിൽ അമ്മിണി ഗോപാലകൃഷ്ണൻ (75) നാട്ടിൽ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി മാലക്കുന്നം സ്വദേശിനിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലിപ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

സ: തങ്കച്ചന് റിയാദ്‌ കേളിയുടെ ആദരാഞ്ജലി

സ: തങ്കച്ചന് റിയാദ്‌ കേളിയുടെ ആദരാഞ്ജലികേളി കലാസാംസ്കാരിക വേദി സനയ്യ 40 ഏരിയ ഒവൈദ യൂണിറ്റ്‌ എക്സിക്യൂട്ടീവ്‌ അംഗം സ: തങ്കച്ചൻ. പി മരണപ്പെട്ടു. പ്രിയ സഖാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി