കേളി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
സജ്ജാദിനുള്ള ഉപഹാരം യുണിറ്റ് സെക്രട്ടറി നൗഷാദ് കൈമാറുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, പ്രസിഡന്റ് സുകേഷ്…