കേളി ഇടപെടൽ; പൊള്ളലേറ്റ യുപി സ്വദേശിയെ നാട്ടിലെത്തിച്ചു
കേളി ജീവകാരുണ്യ കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ എന്നിവർ സലീം അക്തറിന് എക്സിറ്റ് രേഖകൾ കൈമാറുന്നു. റിയാദ് : കേളിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് പൊള്ളലേറ്റ യു പി സ്വദേശിയിയെ നാട്ടിലെത്തിച്ചു. ന്യൂസനയ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായ സലീം അക്തറിന് ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സാരമായി പൊള്ളലേൽക്കുകയും ഉടനെ തന്നെ കമ്പനി സുമേഷിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു വർഷത്തോളമായി ഇക്കാമ പുതുക്കാത്തതിനാൽ പ്രാഥമിക ചികിത്സ മാത്രമേ…