കേളിദിനം-2016-സാംസ്കാരിക-സമ്മേളനം

കേളിദിനം-2016-സാംസ്കാരിക-സമ്മേളനം

  • Demo Image
  • Demo Image
  • Demo Image
  • Demo Image
  • Demo Image
  • Demo Image
  • Demo Image
  • Demo Image
Project Description

ഭാവരാഗതാളലയങ്ങളാല്‍ വിസ്മയം തീര്‍ത്ത്‌ കേളിദിനം-2016

റിയാദിലെ മലയാളീ സമൂഹത്തിനു ഭാവരാഗതാളലയങ്ങളാല്‍ തീര്‍ത്ത കലാവിരുന്നൊരുക്കി പതിനഞ്ചാം വാര്‍ഷികം “കേളിദിനം-2016” ആഘോഷിച്ചു. എക്സിറ്റ് 18 ലെ നൂര്‍ അല്‍-മാസ് ഓഡിറ്റൊറിയത്തില്‍ വെച്ചു നടന്ന മുഴുദിന പരിപാടിയില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിച്ച കലാപരിപാടികള്‍ രാത്രി പതിനൊന്നു മണിവരെ നീണ്ടു നിന്നു. കേളി പ്രസിഡണ്ട് മുഹമ്മദ്‌കുഞ്ഞു വള്ളിക്കുന്നത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരീക സമ്മേളനം നോര്‍ക കണ്‍സള്‍ട്ടന്‍റ് ശ്രീ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കേളീദിനം മുഖ്യ പ്രായോജകരായ ഡബിള്‍ ഹോര്‍സ് ഓവര്‍സീസ്‌ മാനേജര്‍ നിജില്‍ തോമസ്‌, എന്‍ആര്‍കെ ചെയര്‍മാന്‍ ബി ബാലചന്ദ്രന്‍, സാഹിത്യകാരന്മാരായ ജോസഫ്‌ അതിരുങ്കല്‍, ഫൈസല്‍.എം, മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ കാരന്തൂര്‍, സിറ്റി ഫ്ലവര്‍ സി.ഇ.ഒ. ഫസല്‍ ഗഫൂര്‍, നെസ്റ്റോ മാര്‍ക്കെറ്റിംഗ് മാനേജര്‍ ഇമ്രാന്‍ നാസര്‍, മലബാര്‍ ഗോള്‍ഡ്‌ മാര്‍ക്കെറ്റിംഗ് ഇന്‍ചാര്‍ജ്ജ് ഷഹീര്‍,ഗോള്‍ഡന്‍ ഗേറ്റ് സ്റ്റെഷനറി പ്രതിനിധി സുജിത്, സിഐടിയു മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സ:എന്‍.എം അശോകന്‍, സത്താര്‍ കായംകുളം, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി കമ്മിറ്റി അംഗം കെ.പി.എം.സാദ്ദിഖ്, കേളി കുടുംബവേദി പ്രസിഡന്‍റ് സുരേഷ്ചന്ദ്രന്‍, സെക്രടറി അശോകന്‍, ചീഫ് കോ-ഓര്‍ഡിനെറ്റര്‍ സിന്ധുഷാജി, ചില്ല സര്‍ഗ്ഗവേദി കോ-ഓര്‍ഡിനേറ്റര്‍ നൌഷാദ് കോര്‍മത്ത്, കേളി ദിനം സംഘാടക സമിതി ചെയര്‍മാന്‍ മധു എലത്തൂര്‍ കണ്‍വീനര്‍ മഹേഷ്‌ കോടിയത്ത് എന്നിവര്‍ സംസാരിച്ചു.

കേളി സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ടി.ആര്‍ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. കേളി കലാ സാംസ്കാരിക വേദിയുടെ 14ഏരിയ കമ്മിറ്റികളിലെയും, കുടുംബ വേദിയിലെയും കൊച്ചു കുട്ടികള്‍ അടക്കമുള്ള കലാകാരന്മാര്‍ ഇടതതടവില്ലാതെ അണിയിച്ചോരുക്കിയ എണ്‍പതോളം കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക്‌ പുതിയൊരനുഭവമായി. പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കുള്ള കുടുംബവേദിയുടെ പ്രോത്സാഹന സമ്മാനങ്ങള്‍ സംഘാടക സമിതി അംഗങ്ങള്‍ വിതരണം ചെയ്തു. മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗാനമേളയോടെ അവസാനിച്ച കേളീദിനം-2016 കേളിയുടെ പ്രവര്‍ത്തന മികവിന്‍റെയും സംഘാടന പാടവത്തിന്‍റെയും തിളങ്ങുന്ന മറ്റൊരധ്യായമായി മാറി.

Project Details
  • Date: 01/01/2016