Tag Archives: കേളി

ഇടതുപക്ഷ തുടര്‍ഭരണം ഉറപ്പാക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളുമായി റിയാദ് കേളി

റിയാദ് : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രവാസ ലോകത്ത് കേളിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കേളി രക്ഷാധികാരി സമിതി കണ്‍വീനറും ലോകകേരള സഭാംഗവുമായ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നിശ്ചയദാര്‍ഡ്യത്തോടെ അതിജീവിച്ച് കേരളത്തിന്‍റെ സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനും നാടിന്‍റെ സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഇടതുപക്ഷ…

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, റിഫക്ക് കീഴിലെ ഫുട്‌ബോൾ ടീമായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ദ്വിദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ മാർച്ച് 6,13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ പതിനാറു ക്ലബുകൾ മാറ്റുരയ്ക്കുന്നു. ടൂർണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയർമാൻ), രാജേഷ്…

കേളി ഇടപെടൽ, തുടർ ചികിൽസക്കായി തുളസീധരനെ നാട്ടിലെത്തിച്ചു

ജീവകാരുണ്യ വിഭാഗം കൺവീനർ സുധാകരൻ തുളസീധരന് യാത്രാ രേഖകൾ കൈമാറുന്നു റിയാദ് : അസുഖ ബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം വെമ്പായം സ്വദേശി തുളസീധരനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനാലു വർഷമായി റിയാദിൽ ടൈൽസ് ജോലി ചയ്തു വരുന്ന തുളസീധരൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ മാസം റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു. വേദന കഠിനമായതിനെ തുടർന്ന് ബന്ധുവായ സുനിലിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ തുളസീധരനെ ഷുമൈസിയിലെ കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.…

ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) മരണപെട്ടു

സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) നാട്ടിൽ മരണപെട്ടു. കൊല്ലം ജില്ല കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ്. പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബുഉമർ ഇസ്തിരാഹിൽ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും ഏരിയാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പറഞ്ഞു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീർ…

സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് കേളി യാത്രയയപ്പ് നൽകി

മുസ്തഫയ്‌ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നു റിയാദ് : കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തോളമായി സുലൈ മസ്ത്താർ കമ്പിനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ്…

കേളിദിനം 2020 ഉത്ഘാടനം ചെയ്തു കൊണ്ട് സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളിദിനം 2020 ന്‍റെ വേദിയില്‍ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംവർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളി കലാസാംസ്കാരിക വേദി റിയാദിന്റെ പത്തൊന്‍പതാം വാര്‍ഷികാഘോഷം "കേളിദിനം 2020" ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം.എല്‍.എ യുമായ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലേക്കോ സ്പർദ്ധയിലേക്കോ…

രമ്യക്ക് കേളിയുടെ ചികിത്സാ സഹായം കൈമാറി

റിയാദ്: എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാർത്ഥം സിപിഐ എം പറവൂർ ഏരിയാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ്‌ കൈമാറുന്നു. തന്റെ സഹധർമ്മിണിക്ക് വൃക്ക നൽകാൻ…