Tag Archives: keli

കേളി ഇടപെടൽ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

റിയാദ് : ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. പതിമൂന്ന് മാസം മുൻപ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി…

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0565139949- രാജേഷ് ചാലിയാർ, 0508328085 – ഹസ്സൻ പുന്നയൂർ

കേളി ഇടപെടൽ, തുടർ ചികിൽസക്കായി തുളസീധരനെ നാട്ടിലെത്തിച്ചു

ജീവകാരുണ്യ വിഭാഗം കൺവീനർ സുധാകരൻ തുളസീധരന് യാത്രാ രേഖകൾ കൈമാറുന്നു തുടർ ചികിത്സക്ക് വഴിയില്ലാതെ ബത്തയിലെ റൂമിൽ കഴിയുന്ന തുളസീധരന്റെ അവസ്ഥ നാട്ടിൽ നിന്നുമാണ് കേളിയെ അറിയിക്കുന്നത്. തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം സെൻ ആന്റണിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകർ തുളസീധരനെ സന്ദർശിക്കുകയും, ഇക്കാമയുടെ കാലാവധി മൂന്നു മാസമായി അവസാനിച്ചിട്ടെന്നും, പാസ്പോർട്ട് സ്‌പോൺസറുടെ കൈവശമാണെന്നുമുള്ള വിവരങ്ങളാണ് അറിയാൻ കഴിഞ്ഞത്. വിഷയം ഏറ്റെടുത്ത കേളി ജീവകാരുണ്യ വിഭാഗം, ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും, വിഷയത്തിന്റെ പ്രാധാന്യം…

ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) മരണപെട്ടു

സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97)പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നുക്യാമ്പിന്റെ ഭാഗമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി എന്നിവയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു. തുടർന്ന് കേളി അംഗങ്ങൾക്കും, കുടുംബവേദി അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള കലാ കായിക മത്സരങ്ങളുടെ ഭാഗമായി യൂണിറ്റ് അടിസ്ഥാനത്തിൽ ചിത്രരചന, മ്യൂസിക്കൽ ചെയർ, ക്യാരംസ്, ചെസ്സ്, ഷൂട്ടൗട്ട്, ബാഡ്മിന്റൺ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് കേളി യാത്രയയപ്പ് നൽകി

മുസ്തഫയ്‌ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നുയൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ യൂണിറ്റ് അംഗം ജോസ് സ്കറിയ എന്നിവർ സംസാരിച്ചു. യുണിറ്റിന്റെ ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറി. യാത്രയയപ്പിന് മുസ്തഫ നന്ദി പറഞ്ഞു.

കേളി ഇടപെടൽ; പൊള്ളലേറ്റ യുപി സ്വദേശിയെ നാട്ടിലെത്തിച്ചു

കേളി ജീവകാരുണ്യ കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ എന്നിവർ സലീം അക്തറിന് എക്സിറ്റ് രേഖകൾ കൈമാറുന്നു.എന്നാൽ ഒരു വർഷത്തോളമായി ഇക്കാമ പുതുക്കാത്തതിനാൽ പ്രാഥമിക ചികിത്സ മാത്രമേ ആശുപത്രിയിൽ നിന്നും ലഭ്യമായുള്ളൂ. തുടർചികിത്സക്കായി നാട്ടിൽ പോകുന്നതിനു വേണ്ടി സലീമിന്റെ സുഹൃത്തുക്കൾ കേളിയുടെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും, എമ്പസിയിൽ വിവരമറിയിക്കുകയും ചെയ്തു.

കേളിദിനം 2020 ഉത്ഘാടനം ചെയ്തു കൊണ്ട് സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളി കലാസാംസ്കാരിക വേദി റിയാദിന്റെ പത്തൊന്‍പതാം വാര്‍ഷികാഘോഷം “കേളിദിനം 2020” ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം.എല്‍.എ യുമായ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

സഫാമക്ക കപ്പ് അഞ്ചാമത് ഇന്റർ കേളി ഫുട്ബോൾ; ട്രോഫികൾ വിതരണം ചെയ്തു

ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത അൽഖർജ് ഏരിയയിലെ ഷാഫിക്ക് കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മലും, മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത മൊയ്‌തുവിന് (അൽഖർജ്) ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരവും, ടോപ്പ് സ്‌കോറർ ഷാഫിക്ക് (അൽഖർജ്) ജോയിന്റ് സെക്രട്ടറി സുധാകരൻ കല്ല്യാശ്ശേരിയും, ബെസ്റ്റ് ഡിഫന്റർ ജോജിക്ക് (ഉമ്മുൽ ഹമാം) സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രൻ കൂട്ടായിയും, റഫറിമാർക്കുള്ള മെഡലുകൾ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും സമ്മാനിച്ചു.ഇന്റര്‍ കേളി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ അല്‍ഖര്‍ജ് ടീം, സഫാമക്ക പ്രതിനിധി കാസിമിൽ നിന്നും ട്രോഫി എറ്റുവാങ്ങുന്നു.ഇന്റര്‍…

രമ്യക്ക് കേളിയുടെ ചികിത്സാ സഹായം കൈമാറി

റിയാദ്: എറണാകുളം പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാർത്ഥം സിപിഐ എം പറവൂർ ഏരിയാ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. പറവൂർ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാ സഹായ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അനൂപ്‌ കൈമാറുന്നു. തന്റെ സഹധർമ്മിണിക്ക് വൃക്ക നൽകാൻ…