Galleries

ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ (34), ജീവിതപങ്കാളി ഹസീന (30) എന്നിവര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് സ്വദേശികളാണ്. കൊടുങ്ങല്ലൂര്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലിപ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു. കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശിയാണ്. കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …

അൽഖർജ് ഏരിയ സഹന യൂണിറ്റ് വൈസ് പ്രസിഡന്റ് സ: മാത്യുവിന്റെ മാതാവ് മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ, സഹന യൂണിറ്റ് വൈസ് പ്രസിഡന്റ് സ: മാത്യുവിന്റെ മാതാവ് ട്രീസ സേവ്യര്‍ (83) മരണപ്പെട്ടു. എറണാകുളം ജില്ല , ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലിപ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

മലാസ്‌ – ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ അമ്മിണി ഗോപാലകൃഷ്ണൻ (75) നിര്യാതയായി

കേളി കലാ സാംസ്കാരിക വേദി മലാസ്‌ ഏരിയ, ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ വലിയവീട്ടിൽ അമ്മിണി ഗോപാലകൃഷ്ണൻ (75) നാട്ടിൽ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി മാലക്കുന്നം സ്വദേശിനിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലിപ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി