രണ്ടരപതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് കുനിശ്ശേരി സ്വദേശി നാരായണന് കേളി കലാ സാംസ്കാരികവേദി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. കേളി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാരായണന്.
കേളി അത്തിക്ക ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാരായണന്.
ഏരിയ പ്രസിഡന്റ് ഷാജി റസാഖിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഏരിയ ആക്ടിംഗ് സെക്രട്ടറി എന്‍പി മുരളി സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതില്‍, ഗീവര്‍ഗ്ഗീസ്, സതീഷ്കുമാര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ രവി പിവി, ചന്ദ്രന് ഷിഫ, റഹ്മാന്, അശോകന്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ രവി പിവി, ഏരിയ കമ്മിറ്റിക്കു വേണ്ടി ആക്ടിംഗ് സെക്രട്ടറി എന്‍പി മുരളി എന്നിവര്‍ നാരായണന് ഉപഹാരം സമ്മാനിച്ചു. യാത്രയയപ്പിന് നാരായണന് നന്ദി പറഞ്ഞു. ഏരിയയിലെ വിവിധ യുണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.