ബഡ്സ് സ്കൂളിന് കേളിയുടെ കരുതൽ ❤️

പ്രത്യേക പരിഗണനയും പിന്തുണയും ആവശ്യമുള്ള കുട്ടികളുടെ പഠനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് ഒരു കൈത്താങ്ങാകാൻ കഴിഞ്ഞതിൽ കേളിക്ക് ഏറെ സന്തോഷമുണ്ട് ... റിയാദിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനൊപ്പം നാട്ടിലെ സാധാരണക്കാരുടെയും സഹായം ആവശ്യമുള്ളവരുടെയും കൂടെ നിൽക്കുക എന്നത് കേളി എന്നും തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ്.
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പറവൂർ ബഡ്സ് സ്കൂളിന് കേളി കലാസാംസ്കാരിക വേദി റിയാദ് ധനസഹായം കൈമാറി.
ബഡ്സ് സ്കൂളിന് കേളിയുടെ ഒരു കൈത്താങ്ങ് എന്ന നിലയിൽ നൽകിയ ധനസഹായം സ്കൂളിൽ നടന്ന ചടങ്ങിൽ കേളി പ്രതിനിധി പപ്പൻ കോലുവള്ളിയിൽ നിന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭൻ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സജിത സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, എം. നിഷ, പി. നാരായണൻ, എം.വി. പ്രീത, കെ. ഭാസ്കരൻ, കെ.കെ. സജികുമാർ, വി.പി. ഗോവിന്ദൻ, കേളി പ്രതിനിധികളായ ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി.കെ. ദയാനന്ദൻ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക എം. ജയന്തി നന്ദി പറഞ്ഞു.
പ്രവാസികൾക്ക് മാത്രമല്ല ... നാടിനും തണലായി കേളി എന്നും കൂടെയുണ്ട് ... ❤️✊
