Author Archives: keliriyadh

ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ വാദി ലബന്‍ യൂണിറ്റ് അംഗമായിരുന്ന സ: മുഹമ്മദ്‌ ഷാന്‍ (34), ജീവിതപങ്കാളി ഹസീന (30) എന്നിവര്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് സ്വദേശികളാണ്. കൊടുങ്ങല്ലൂര്‍ പാലത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കണ്ടെയിനര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലിപ്രിയ സഖാക്കളുടെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു

മലാസ് ഏരിയ ഹാര യൂണിറ്റ് അംഗം ജയപ്രകാശ് (62) മരണപ്പെട്ടു. കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശിയാണ്. കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി …

അൽഖർജ് ഏരിയ സഹന യൂണിറ്റ് വൈസ് പ്രസിഡന്റ് സ: മാത്യുവിന്റെ മാതാവ് മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ, സഹന യൂണിറ്റ് വൈസ് പ്രസിഡന്റ് സ: മാത്യുവിന്റെ മാതാവ് ട്രീസ സേവ്യര്‍ (83) മരണപ്പെട്ടു. എറണാകുളം ജില്ല , ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലിപ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

കേളി ഇടപെടൽ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

റിയാദ് : ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. പതിമൂന്ന് മാസം മുൻപ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി…

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ ഹൃദയാഘാതം മൂലം മരണപെട്ടു.

കേളി കലാസാംസ്കാരിക വേദി അത്തിക്ക യൂണിറ്റ് അംഗം സ: സുലൈമാൻ (48) ഹൃദയാഘാതം മൂലം മരണപെട്ടു. മലപ്പുറം ജില്ല തിരൂർ ബീരാഞ്ചിറ സ്വദേശിയാണ് പിതാവ്: പൂളക്കൽ മുഹമ്മദ്, മാതാവ്: മറിയ. ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ: ശംസുദ്ദീൻ, ആമിന. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ മരണപ്പെട്ടു

കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ, സൂഖ് യൂണിറ്റ് അംഗം സ: എം. കുമാർ (35) ഹൃദയാഘാതം മൂലം മരണപെട്ടു. തിരുവനന്തപുരം ജില്ല പാറശാല സ്വദേശിയാണ്. ഭാര്യയും ഒന്‍പതും, അഞ്ചും വയസുമുള്ള രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. പ്രിയ സഖാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വിലക്കിയ കേന്ദ്ര നടപടി പ്രതിഷേധാർഹം : കേളി

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടർന്ന് ഗൾഫ് മേഖലയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുകയാണെന്നും ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസർവ്വീസുകളെല്ലാം റദ്ദാക്കിയത്…

ഒരു വർഷത്തെ കേളി വിശ്രമവേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി മാതൃകയായി മുൻ കേളി പ്രവർത്തകൻ സ: പ്രഭാകരൻ

റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിൽ കറഞ്ഞത്‌ രണ്ട്‌ വർഷമെങ്കിലും അംഗങ്ങളായിരുന്ന്‌ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക്‌ കേളി നൽകി വരുന്ന ഒരു വർഷത്തെ പെൻഷൻ തുക (കേളി വിശ്രമ വേതനം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഭാവന ചെയ്ത്‌ മാതൃക യായിരിക്കുകയാണ്‌ ആലപ്പുഴ ജില്ലയിലെ പുറക്കാട്‌ പുന്തല പ്രശാന്തിൽ സ: പ്രഭാകരൻ. കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ അറൈഷ്‌ യുണിറ്റ്‌ അംഗമായിരുന്നു സ: പ്രഭാകരൻ.

സൗദിയില്‍ കര്‍ഫൂ സമയത്ത് അടിയന്തര യാത്രക്ക് സൗകര്യമൊരുക്കി പബ്ലിക് സെക്യൂരിറ്റി

റിയാദ്- സൗദി അറേബ്യയിലെ പ്രവിശ്യകള്‍, നഗരങ്ങള്‍, ഉള്‍നാടുകള്‍, നഗരങ്ങളിലെ വിവിധ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനവുമായി പബ്ലിക് സെക്യൂരിറ്റി രംഗത്ത്. ആശുപത്രി കേസുകള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനുഷിക പരിഗണന വിഷയങ്ങള്‍, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങി അടിയന്തരാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനാണ് പബ്ലിക് സെക്യൂരിറ്റി വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയത്. ഇന്നലെ രാത്രിയാണ് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നത്. ഇത് വരെ നഗരങ്ങള്‍ തമ്മിലുള്ള യാത്രക്ക് മാത്രമേ പബ്ലിക് സെക്യൂരിറ്റി പാസ് നല്‍കിയിരുന്നുള്ളൂ.…

കോവിഡ്-19 : ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ച് കേളി ഹെല്പ്പ് ഡെസ്ക്ക്

റിയാദ്: മഹാമാരിയായ കോവിഡ്-19 ന്‍റെ പ്രതിരോധാര്‍ത്ഥം സൗദി സര്‍ക്കാര്‍ കൈക്കൊണ്ട സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികളുടെ സഹായത്തിനായി ആരംഭിച്ച കേളി ഹെല്പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ സജീവമായി നടന്നുകൊണ്ടിരിക്കുന്നതായി കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. പലവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഫോണ്‍ കോളുകളാണ് വിവിധ മേഖലകളില്‍ നിന്ന് ഹെല്പ് ഡെസ്ക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന് ഒട്ടുമിക്ക വ്യവസായ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതുമൂലം നിരവധി തൊഴിലാളികളാണ് ജോലിയും ശമ്പളവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലും…