Author Archives: keliriyadh

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ

സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, റിഫക്ക് കീഴിലെ ഫുട്‌ബോൾ ടീമായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ദ്വിദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ മാർച്ച് 6,13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ പതിനാറു ക്ലബുകൾ മാറ്റുരയ്ക്കുന്നു. ടൂർണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയർമാൻ), രാജേഷ്…

കേളി ഇടപെടൽ, തുടർ ചികിൽസക്കായി തുളസീധരനെ നാട്ടിലെത്തിച്ചു

ജീവകാരുണ്യ വിഭാഗം കൺവീനർ സുധാകരൻ തുളസീധരന് യാത്രാ രേഖകൾ കൈമാറുന്നു റിയാദ് : അസുഖ ബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ തിരുവനന്തപുരം വെമ്പായം സ്വദേശി തുളസീധരനെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനാലു വർഷമായി റിയാദിൽ ടൈൽസ് ജോലി ചയ്തു വരുന്ന തുളസീധരൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ മാസം റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു. വേദന കഠിനമായതിനെ തുടർന്ന് ബന്ധുവായ സുനിലിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ തുളസീധരനെ ഷുമൈസിയിലെ കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു.…

ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) മരണപെട്ടു

സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) നാട്ടിൽ മരണപെട്ടു. കൊല്ലം ജില്ല കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ്. പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബുഉമർ ഇസ്തിരാഹിൽ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും ഏരിയാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പറഞ്ഞു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീർ…

സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് കേളി യാത്രയയപ്പ് നൽകി

മുസ്തഫയ്‌ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നു റിയാദ് : കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തോളമായി സുലൈ മസ്ത്താർ കമ്പിനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ്…

കേളി ഇടപെടൽ; പൊള്ളലേറ്റ യുപി സ്വദേശിയെ നാട്ടിലെത്തിച്ചു

കേളി ജീവകാരുണ്യ കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ എന്നിവർ സലീം അക്തറിന് എക്സിറ്റ് രേഖകൾ കൈമാറുന്നു. റിയാദ് : കേളിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് പൊള്ളലേറ്റ യു പി സ്വദേശിയിയെ നാട്ടിലെത്തിച്ചു. ന്യൂസനയ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായ സലീം അക്തറിന് ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സാരമായി പൊള്ളലേൽക്കുകയും ഉടനെ തന്നെ കമ്പനി സുമേഷിയിലെ കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു വർഷത്തോളമായി ഇക്കാമ പുതുക്കാത്തതിനാൽ പ്രാഥമിക ചികിത്സ മാത്രമേ…

കേളിദിനം 2020 ഉത്ഘാടനം ചെയ്തു കൊണ്ട് സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളിദിനം 2020 ന്‍റെ വേദിയില്‍ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംവർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്കേളി കലാസാംസ്കാരിക വേദി റിയാദിന്റെ പത്തൊന്‍പതാം വാര്‍ഷികാഘോഷം "കേളിദിനം 2020" ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും, തൃപ്പൂണിത്തുറ എം.എല്‍.എ യുമായ സ: എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലേക്കോ സ്പർദ്ധയിലേക്കോ…

മലാസ് ഏരിയ- ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും കേളി യാത്രയയപ്പ് നൽകി

അബ്ദുൾ നിസാറിനും മുഹമ്മദ് ഹിഷാമിനും കേളി നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്നും റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ഒലയാ യൂണിറ്റ് അംഗങ്ങളായ അബ്ദുൾ നിസാറിനും മുഹമ്മദ്‌ ഹിഷാമിനും യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. 23 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുൾ നിസാർ ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയാണ്. വയനാട് വൈത്തിരി സ്വദേശിയായ മുഹമ്മദ്‌ ഹിഷാം 15 വർഷമായി സൗദിയിലുണ്ട്. മലാസ് ഏരിയ ഫുട്ബോൾ ടീം അംഗം കൂടിയാണ്. ഹാരയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ…

സഫാമക്ക കപ്പ് അഞ്ചാമത് ഇന്റർ കേളി ഫുട്ബോൾ; ട്രോഫികൾ വിതരണം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്തൊൻപതാം വാർഷികത്തിന്റെ ഭാഗമായി നടന്ന സഫാമക്ക ട്രോഫികൾക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റർകേളി ഏകദിന ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബഗ്ലഫിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ ‘കേളിദിനം 2020′ ന്റെ വേദിയിൽ മുഖ്യാതിഥി എം സ്വരാജ് എം എൽ എ യുടെ സാന്നിദ്ധ്യത്തിലാണ് ട്രോഫികൾ വിതരണം ചെയ്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത അൽഖർജ് ഏരിയയിലെ ഷാഫിക്ക് കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മലും, മികച്ച ഗോൾകീപ്പറായി…

വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണ് : എം സ്വരാജ്

റിയാദ് : വർഗ്ഗീയതയെ, വർഗ്ഗീയമായി ചേരി തിരിഞ്ഞല്ല നേരിടേണ്ടതെന്നും വർഗ്ഗീയതക്കെതിരായ സമരങ്ങൾ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎൽഎ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി പത്തൊൻപതാം വാർഷികാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേൺ മിഡിൽ ഈസ്ററ് ഇന്റർനാഷണൽ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം…