അറിയാം കേളിയെപ്പറ്റി
കേളി കലാ സാംസ്കാരിക വേദി
റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .
അന്യവൽക്കരിക്കപ്പെടുന്ന സാധാരണക്കാരായ മുഴുവൻ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണി നിരത്തുകയും, അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേളി കലാ സാംസ്കാരിക വേദി രൂപീകൃതമാവുന്നത്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കിടയിൽ നിന്നുള്ളവരാൽ തന്നെ നയിക്കപ്പെടുന്ന സാധാരണക്കാരന്റെ സംഘടന എന്ന രീതിയിലേക്ക് വളരാൻ കേളിക്ക് ഏറെ സമയം വേണ്ടി വന്നില്ല. റിയാദിന്റെയും പരിസര പ്രദേശങ്ങളിലെയും, ഏതൊരു മുക്കിലും മൂലയിലും പ്രയാസമനുഭവിക്കുന്ന ഒരു പ്രവാസിക്ക് തന്റെ വേദനകൾ പങ്കു വെക്കാൻ ഒരു കേളി പ്രവർത്തകനെ കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. നിസ്വാർത്ഥരും, സ്വയം സമർപ്പിതരുമായ ഇത്തരം പ്രവർത്തകരാണ് കേളിയുടെ കരുത്ത്.
കേളി വാർത്തകൾ
അറിയാം കേളിയെപ്പറ്റി
കേളി കലാ സാംസ്കാരിക വേദി , ലക്ഷ്യ ബോധാമില്ലാതിരുന്ന പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ മാനവികതയുടെയും, അര്‍പ്പണ ബോധത്തിന്റെയും കാര്യത്തില്‍ നേര്‍വ്വഴി തെളിച്ചവര്‍. മറ്റുള്ളവര്‍ക്ക് കൂടി ദിശാബോധം നല്കി റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടന. കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിലിടം നേടാൻ കഴിഞ്ഞ കേളി കലാസാംസ്കാരിക വേദി.
ലക്ഷ്യങ്ങള്‍
കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുക എന്നിവയും കേളി നിസ്വാര്‍ത്ഥമായി ചെയ്തു പോരുന്നു .
എന്ത് കൊണ്ട് കേളി
ജീവസന്ധാരണത്തിനൊപ്പം നേരിന്റെ, നന്മയുടെ, നീതിയുടെ, കാരുണ്യത്തിന്റെ, മാനവികതയുടെ രാഷ്ട്രീയവും നെഞ്ചോട് ചേർത്തവർ. പ്രവാസത്തിന്റെ ഊഷരതയിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുമായി സംഘം ചേർന്നവർ. 2001 മുതൽ ക്രിയാത്മകമായ ഇടപെടലുകളാൽ, അന്യവൽക്കരിക്കപ്പെട്ട സാധാരാണ പ്രവാസികളുടെ വരണ്ട മനസ്സുകളിൽ ആഘോഷ പൊലിമകൾക്കപ്പുറം വിയർപ്പിന്റെ വിലയറിഞ്ഞ് സഹജീവികളുടെ നിസ്സഹായാവസ്ഥയിൽ പ്രത്യാശയുടെ തെളിനീരുറവയായവർ.
നിങ്ങള്‍ക്കും കേളി അംഗമാകാം
സമൂഹ നന്മക്ക് വേണ്ടി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ തയ്യാറാണോ ?. എങ്കില്‍ റിയാദിലെ ഏറ്റവും ശക്തമായ അടിത്തറയുള്ള പ്രവാസി സംഘടനയില്‍ നിങ്ങള്‍ക്കും അംഗമാകാം . വരൂ നമുക്കൊന്നിച്ച് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം.
കേളിയുടെ ജീവനാഡിയായ
സംഘടനാ ഘടകങ്ങള്‍
സംഘശക്തിയുടെ മനസ്സുറപ്പില്‍ അശരണര്‍ക്കായി സംഘം ചേര്‍ന്ന് ചിട്ടയായ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കേളിയുടെ വിവിധ ഘടകങ്ങള്‍