റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ മക്രേരി സ്വദേശിയായ സഞ്ജയൻ കഴിഞ്ഞ എട്ടു വർഷമായി പാണ്ട സൂപ്പർ മാർക്കറ്റിന്റെ ലോജിസ്റ്റിക് വിഭാഗത്തിൽ വർക്ക്ഷോപ്പ് കോർഡിനേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയ രാഘവൻ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി ഹുസൈൻ മണക്കാട് സ്വാഗതം ആശംസിച്ചു. ന്യൂ സനയ്യ ബ്രാഞ്ച് കൺവീനർ മനോഹരൻ, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ബാസ്, നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഞ്ജയനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഹുസൈൻ മണക്കാട് കൈമാറി. സഞ്ജയൻ യാത്രയയപ്പിന് നന്ദി പറഞ്ഞു.