കേളി- കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും
കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും. കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേളി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കഥ – കവിത – കാര്‍ട്ടൂണ്‍ രചനാ മത്സരം. രചനകള്‍ അയക്കേണ്ട അവസാന തീയതി: 25 ജൂലൈ 2021 നിബന്ധനകള്‍ കാര്‍ട്ടൂണ്‍ : പേനയോ പെന്‍സിലോ ഉപയോഗിച്ച് ഒരു പേജില്‍ ഒതുങ്ങി നില്‍ക്കുന്നതാകണം. കവിത: ഒരു പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്…










