കേളിയെപ്പറ്റി അറിയാം

  • അറിയാം കേളിയെപ്പറ്റി
  • ജീവകാരുണ്യ രംഗത്ത്‌ കേളി
  • കലാ സാംസ്കാരിക രംഗങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ

കേളി കലാ സാംസ്കാരിക വേദി , റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

രണ്ടായിരത്തി ഒന്നിലെ പുതുവർഷപ്പുലരി റിയാദിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സുര്യോദയത്തിന്റേത്‌ കൂടിയായിരുന്നു. നിലവിലുണ്ടായിരുന്ന മലയാളി സംഘടനകളുടെയെല്ലാം പ്രവർത്തന മേഖലയിൽ ജീവകാരുണ്യമെന്ന അജണ്ട കൂടി ഉൾപ്പെടുത്താൻ നിർബന്ധിതരാക്കി സാധാരണാക്കാരായ പ്രവാസികൾ തങ്ങളുടെ മനസ്സിൽ താലോലിച്ച, തങ്ങളുടെ ഏതു പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടുകയും, മതനിരപേക്ഷ സമീപനം സ്വീകരിക്കുകയും ചെയ്യുന്ന ഒരു സംഘടന എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്‌ അന്നാണ്‌. ഉൽപതിഷ്ണുക്കളായ ഒരു ഡസനോളം വരുന്ന ചെറുപ്പക്കാർ ഒത്തു കൂടി കേളി കലാ സാംസ്കാരിക വേദിയെന്ന സംഘടനക്ക്‌ രൂപം നൽകി.

അന്യവൽക്കരിക്കപ്പെടുന്ന സാധാരണക്കാരായ മുഴുവൻ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണി നിരത്തുകയും, അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കേളി കലാ സാംസ്കാരിക വേദി രൂപീകൃതമാവുന്നത്‌. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കിടയിൽ നിന്നുള്ളവരാൽ തന്നെ നയിക്കപ്പെടുന്ന സാധാരണക്കാരന്റെ സംഘടന എന്ന രീതിയിലേക്ക്‌ വളരാൻ കേളിക്ക്‌ ഏറെ സമയം വേണ്ടി വന്നില്ല.റിയാദിന്റെയും പരിസര പ്രദേശങ്ങളിലെയും, ഏതൊരു മുക്കിലും മൂലയിലും പ്രയാസമനുഭവിക്കുന്ന ഒരു പ്രവാസിക്ക്‌ തന്റെ വേദനകൾ പങ്കു വെക്കാൻ ഒരു കേളി പ്രവർത്തകനെ കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. നിസ്വാർത്ഥരും, സ്വയം സമർപ്പിതരുമായ ഇത്തരം പ്രവർത്തകരാണ്‌ കേളിയുടെ കരുത്ത്‌.

ജീവകാരുണ്യ രംഗത്ത്‌ കേളി കഴിഞ്ഞ പതിനാല്‌ വർഷമായി നടത്തി വരുന്നത്‌ നൈരന്തര്യമായ പ്രവർത്തനങ്ങളാണ്‌, ജീവകാരുണ്യ പ്രവത്തനങ്ങൾക്കായി ഒരു സബ്കമ്മിറ്റി തന്നെ ദൈനം ദിനം പ്രവത്തിച്ചു വരുന്നു. കേളിയുടെ ഇടപെടൽ കൊണ്ടു മാത്രം ജീവിതത്തിലേക്ക്‌ തിരികെ നടന്നവർ നിരവധിയാണ്‌. ഇവിടെ പ്രസവിച്ചു വീണ്‌ മരണം മുന്നിൽ കണ്ട്‌ കേളിയുടെ ഇടപെടൽ കൊണ്ട്‌ ജീവിച്ചിരിക്കുന്ന കുരുന്നുകൾ വൈശാഖിനെയും, ആൽബർട്ടിനെയും പോലെ നിരവധിയുണ്ട്‌. ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലയക്കാനോ, ഇവിടെ തന്നെ അടക്കം ചെയ്യുന്നതിനോ വേണ്ടി കേളി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണ്‌. ആരാലും സഹായത്തിനില്ലാതെ ദുരിതമനുഭവിച്ച നിരവധി രോഗികളെയാണ്‌ കേളി ഇടപെട്ട്‌ നാട്ടിലയച്ചത്‌. കേളിയുടെ സഹായത്താൽ നാട്ടിലയച്ച്‌ ഇപ്പോഴും ദുരിതത്തിൽ കഴിയുന്നവർക്ക്‌ തുടർ ചികിത്സാ സഹായമെത്തിക്കാനും കേളിക്കായി. വീട്ടു ജോലിക്കും, ക്ലീനിംഗ്‌ ജോലിക്കുമായി എത്തി പീഡനങ്ങൾക്കിരയാവേണ്ടി വരുന്ന എത്ര സഹോദരിമാരെയാണ്‌, എംബസിയുടെ കൂടി സഹായത്തോടെ കേളി നാട്ടിലയച്ചത്‌. കൈരളി ചാനലിലെ “പ്രവാസ ലോകം” പരിപാടിയിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവുമായി ദീർഘകാലമായി ബന്ധപ്പെടാതെ കഴിയുന്ന നിരവധിയാളുകളെ കേളിയുടെ ഇടപെടൽ മൂലം കുടുംബബന്ധം പുന:സ്ഥാപിക്കാനായി. സുനാമി, ബത്ത തീപിടുത്തം, മുസാമിയയിൽ എ. സി. പൊട്ടിത്തെറിച്ചുണ്ടായ ദുരന്തം, ബത്തയിലെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടുത്തം എന്നിവയിലെല്ലാം റിയാദിലെ മുഖ്യധാരാ സംഘടനകളെ കോർത്തിണക്കി മുൻ നിരയിൽ നിന്ന്‌ പ്രവർത്തിക്കാൻ കേളിക്കായി. പതിമൂന്ന്‌ വർഷക്കാലയളവിൽ കേളിയുടെ പ്രവർത്തകരായിരിക്കെ മരണപ്പെട്ട 23 ആളുകളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും കേളിക്ക്‌ കഴിഞ്ഞു. നിതാഖാത്ത്‌ വിഷയവുമായി ബന്ധപ്പെട്ട്‌ ദുരിതമനുഭവിക്കുന്നവർക്ക്‌ വിവിധ തരത്തിലുള്ള സഹായമെത്തിക്കാൻ കേളി ജീവകാരുണ്യ പ്രവർത്തകർക്കായി. നിതാഖാത്തിൽ പെട്ട 47 ആളുകൾക്ക്‌ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സൗജന്യ വിമാന ടിക്കറ്റ്‌ നൽകി വീടുകളിലെത്തിക്കാനും കേളി കലാസംസ്കാരിക വേദിക്കായി.

കലാ സാംസ്കാരിക രംഗങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കേളിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. മലയാള കലാ, സാഹിത്യ, സാംസകാരിക, ചലച്ചിത്ര രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചî നിരവധി പേരെ റിയാദിൽ കൊണ്ടു വരുന്നതിനും, സാംസ്കാരികമായി ഊഷരമായ പ്രവാസി മനസ്സുകളെ ഉർവ്വരമാക്കുന്നതിനും കേളിക്ക്‌ കഴിഞ്ഞു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും, മുഴുവൻ സ്കൂളുകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ നാട്ടിലെ സ്കൂൾ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുമാറ്‌ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കിടയറ്റ സംഘാടന മികവോടെ നടത്തുന്ന യുവജനോത്സവങ്ങൾ സംഘടിപ്പിക്കുവാനും, വിജയികൾക്ക്‌ മെഡലുകളും, വിജയിക്കുന്ന സ്കൂളിന്‌ ഗോൽഡൻ റോളിംഗ്‌ ട്രോഫി നല്കുന്നതും റിയാദിൽ ആദ്യമായാൺ‍്‌. പ്രവാസികളെ ബാധിക്കുന്നതും, നമ്മുടെ സമൂഹത്തെ മുഴുക്കെ ബാധിക്കുന്നതുമായ നിരവധി വിഷയങ്ങളിൽ പ്രഗൽഭരെ പങ്കെടുപ്പിച്ച്‌ സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ കാലാ കാലങ്ങളിൽ കേളി സംഘടിപ്പിക്കാറുണ്ട്‌. മറുനാട്ടിലെത്തി, നമ്മുടെ മാതൃഭാഷ മറന്നു പോകുന്ന പ്രവാസി കുട്ടികൾക്ക്‌ മാതൃഭാഷയുടെ മാധുര്യം വിളമ്പുന്ന മധുരം മലയാളം ക്ലാസുകൾ കേളിക്ക്‌ മാത്രം അവകാശപ്പെടാവുന്ന വേറിട്ട പരിപാടിയാണ്‌. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക്‌ ആഥിത്യമരുളാൻ കേളിക്കായി.

കായിക രംഗത്തും കേളിയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്‌, മേഖലയിലെ തന്നെ ജനപങ്കാളിത്തത്തിലും, സംഘാടനത്തിലും മികച്ച അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റും, റിയാദ്‌ ബത്തയിലെ ജനസഞ്ചയങ്ങളെ സാക്ഷി നിർത്തി നടത്തുന്ന വോളിബോൾ ടൂർണ്ണമെന്റും സംഘടിപ്പിക്കുന്നവർ എന്ന ഖ്യാതി കേളിക്ക്‌ മാത്രം സ്വന്തമാണ്‌. ഏതു പരിപാടിയാണെങ്കിലും, കേളിയുടെ മികച്ച സംഘാടനം എന്നും നഗരത്തിൽ സംസാര വിഷയമാണ്‌. പ്രാദേശികവും, സാമൂഹികവും, രാഷ്ട്രീയവുമായി സംഘടിപ്പിക്കപ്പെട്ട നിരവധി സംഘടനകൾ പ്രവർത്തിക്കുന്ന ഈ ഊഷരഭൂവിൽ പ്രവാസികളുടെ പ്രശനങ്ങൾക്ക്‌ ക്രിയാത്മകമായി പരിഹാരം കാണാൻ കഴിയുന്ന, ആശയറ്റ പ്രവാസിയുടെ കരിഞ്ഞ്‌ കരിന്തിരി കത്തുന്ന പ്രതീക്ഷക്ക്‌ ഒരിറ്റ്‌ വെളിച്ചമേകാൻ അവരുടെ കാലിടറുമ്പോൾ ഒരു താങ്ങായി, തണലായി മാറാൻ കഴിയുന്ന സംഘടനകൾക്കേ പിടിച്ചു നിൽക്കാനാവൂ.

ഞങ്ങളോട്‌ സഹകരിച്ച റിയാദിലെ മുഴുവനാളുകളോടുമുള്ള കൃതജ്ഞത അറിയിക്കാൻ ഈ അവസരമുപയോഗിക്കു?യും, വരുംകാലങ്ങളിലും, നിർലോഭം മുഴുവനാളുകളുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ടും ഞങ്ങള്‍ യാത്ര തുടരുന്നു …
കടന്ന് വന്ന വഴികളിലൂടെ….
കേളിയുടെ ചരിത്രം ലഘുചിത്രരൂപത്തിൽ

കടന്ന് വന്ന വഴികളിലൂടെ…. കേളിയുടെ ചരിത്രം ലഘുചിത്രരൂപത്തിൽ

കടന്ന് വന്ന വഴികളിലൂടെ…. കേളിയുടെ ചരിത്രം ലഘുചിത്രരൂപത്തിൽ————————————————————————————————-മാനവരാശിയില്‍ മലയാളികള്‍ എന്നും എവിടെയും വ്യത്യസ്തതകൊണ്ട് വേറിട്ടു നില്‍ക്കുന്നവരാണ്. അവര്‍ അതിജീവനത്തിനുവേി ദേശാന്തരങ്ങള്‍ താണ്ടുന്നവരാണ്. ലോക ഭൂപടത്തില്‍ ഒരു വര മാത്രമായ കേരളത്തെ അത്ഭുതത്തോടെ ലോകം നോക്കിക്കാണുന്നത് അവരുടെ നേരിന്‍റെ, നന്മയുടെ, ആത്മാര്‍ഥതയുടെ, അര്‍പ്പണബോധത്തിന്‍റെ പ്രതീകമായും, തിന്‍മക്കെതിരായ, അനീതിക്കെതിരായ, അസമത്വങ്ങള്‍ക്കെതിരായ നിരന്തര സമര പോരാട്ടങ്ങളുടെ ചരിത്രവായനയിലൂടെയും കൂടിയാണ്. ദേശഭാഷാന്തരങ്ങള്‍ താി അവര്‍ പ്രവാസത്തില്‍ പിറന്ന നാടിന്‍റെ വളര്‍ച്ചയുടെ നട്ടെല്ലായി. ജീവസന്ധാരണത്തിനൊപ്പം അവര്‍ നേരിന്‍റെ, നന്മയുടെ, നീതിയുടെ, കാരുണ്യത്തിന്‍റെ, മാനവികതയുടെ രാഷ്ട്രീയവും ഒപ്പം കൂട്ടി നെഞ്ചോട് ചേര്‍ത്തു. പ്രവാസത്തിന്‍റെ ഊഷരതയിലും കാരുണ്യത്തിന്‍റെ ഉറവ വറ്റാത്ത മനസ്സുമായി അവര്‍ സംഘം ചേര്‍ന്നു. ആഘോഷ പൊലിമകള്‍ക്കപ്പുറം വിയര്‍പ്പിന്‍റെ വിലയറിയാവുന്ന അവര്‍ സഹജീവികളുടെ നിസ്സഹായാവസ്ഥയില്‍ പ്രത്യാശയുടെ പുതിയ മണല്‍ ചരിതങ്ങള്‍ രചിച്ചു. അവര്‍ മണലാരണ്യത്തിലെ കൂടെപ്പിറപ്പുകളുടെ കണ്ണീരു കണ്ടു . സംഘശക്തിയുടെ മനസ്സുറപ്പില്‍ അശരണര്‍ക്കായി അവര്‍ സംഘം ചേര്‍ന്നു. അങ്ങനെ സൗദി അറേബ്യയിലെ റിയാദിന്‍റെ പ്രവാസ ഭൂമികയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ 2001 ജനുവരി 1 അടയാളപ്പെടുത്തപ്പെട്ടു. കേളി കലാ സാംസ്കാരിക വേദി എന്ന ഉറച്ച കാല്‍വെയ്പ്പിന്‍റെ തിരി തെളിഞ്ഞ നാള്‍.ലക്ഷ്യബോധമില്ലാതിരുന്ന പ്രവാസി കൂട്ടായ്മകള്‍ക്കിടയില്‍ മാനവികതയുടെയും അര്‍പ്പണബോധത്തിന്‍റെയും കരുത്തില്‍ നേര്‍വഴി തെളിച്ചവര്‍ മറ്റുള്ളവര്‍ക്കുകൂടി ദിശാബോധം നല്‍കുകയായിരുന്നു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുകയായിരുന്നു. സംഘം ചേരേണ്ടത്. സഹജീവികളുടെ നന്‍മക്കാകണം എന്ന സന്ദേശവുമായി വിശ്രമമില്ലാത്ത പതിനാറു വര്‍ഷങ്ങള്‍. രൂപീകരിക്കപ്പെട്ട 2001 മുതല്‍ ക്രിയാത്മകമായ ഇടപെടലുകളാല്‍, അന്യവല്‍ക്കരിക്കപ്പെട്ട സാധാരാണ പ്രവാസികളുടെ വര മനസ്സുകളില്‍ പ്രത്യാശയുടെ തെളിനീരുറവയാകാന്‍ കേളിക്ക് കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ മണലാരണ്യത്തില്‍ പൊലിഞ്ഞുപോകുമായിരുന്ന അനേകം ജീവിതങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ, രക്തത്തില്‍ പോലും ജാതി മത വര്‍ണ്ണ ഭേദങ്ങള്‍ കത്തൊന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം അത്ഭുതമായി, എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍. പ്രവാസലോകത്തു മാത്രമല്ല, സുനാമി ദുരന്തത്തിപെട്ട കേരളീയര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിച്ചവര്‍, ചെന്നൈ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍, അപരന്‍റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നതിന് ആക്രമിക്കപ്പെട്ട് സ്ഥിരം കിടപ്പിലായ മനുഷ്യസ്നേഹികള്‍ തുടങ്ങി അവശത അനുഭവിച്ചിരുന്ന നിരവധിപേര്‍ക്ക് സാന്ത്വനമേകാന്‍ കേളിക്കു കഴിഞ്ഞു. നിതാഖത് നിയമം പ്രവാസികളില്‍ ആശങ്ക ഉളവാക്കിയപ്പോള്‍ നിരവധി ഇന്താക്കാരെ അവരുടെ വീടുകളിലെത്തിക്കാന്‍ കേളിക്കു കഴിഞ്ഞു. തിരുവനന്തപുരത്തെ ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് നല്‍കി കേരളത്തിലും ജീവകാരുണ്യരംഗത്ത് കേളിയുടെ സജീവമായ ഇടപെടല്‍.കേളി സംഘശക്തിയുടെ സാമൂഹികപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയായി കേളി പ്രവര്‍ത്തകരുടെ രക്തദാന ക്യാമ്പുകള്‍ സൗദി ആരോഗ്യ വകുപ്പിന്‍റെ പോലും പ്രശംസക്കു പാത്രമായി. പ്രവാസജീവിതം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന കേളി അംഗങ്ങളായിരുന്നവര്‍ക്ക് അംശാദായം സ്വീകരിക്കാതെ ആജീവനാന്തം വിശ്രമ വേതനം നല്‍കുന്ന ഏക പ്രവാസി സംഘടന എന്ന ഖ്യാതി കേളിക്കു സ്വന്തം. അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കുന്ന കുടുംബസഹായ പദ്ധതിയും കേളിയുടെ സഹജീവികളോടുള്ള സഹാനുഭൂതി വിളിച്ചോതുന്നൂ. സ്കൂള്‍ തലത്തില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനു പ്രോത്സാഹനമായി ഏര്‍പ്പെടുത്തിയ 'വിദ്യാഭ്യാസ മേന്മാ പുരസ്കാരം' കേളിയുടെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്.സാഹിത്യ സാംസ്കാരിക രംഗവും ഊര്‍വ്വരമാക്കി അനേകം സംവാദങ്ങള്‍, സെമിനാറുകള്‍, സാഹിത്യസദസ്സുകള്‍. ഒപ്പം, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്ന കുഞ്ഞുണ്ണി വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയതിലേറ്റിയ പ്രവാസി സാഹിത്യ കുതുകികള്‍ക്ക് ചേക്കേറാന്‍ ചില്ലയെന്ന വായനാലോകവും പണിതുയര്‍ത്തി. കേളിയുടെ ആതിഥ്യം സ്വീകരിച്ച് റിയാദിലെത്തിയ കലാ സാംസ്കാരിക സാഹിത്യ, കായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ നിരവധിയാണ്. പ്രവാസത്തിന്‍റെ ഏകാന്തതയില്‍ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേിവന്ന കുരുന്നു പ്രതിഭകള്‍, നാളെയുടെ പ്രതീക്ഷകള്‍, അവരുടെ സര്‍ഗ്ഗവാസനകള്‍ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാന്‍ പ്രവാസലോകത്ത് സ്കൂള്‍ യുവജനോത്സവം എന്ന കലാമാമാങ്കം കേളി യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ കുഞ്ഞു ഹൃദയങ്ങളില്‍ തെളിഞ്ഞത്പ്രകാശത്തിന്‍റെ, പ്രത്യാശയുടെ പൂത്തന്‍ ഉണര്‍വ്വായിരുന്നു. കാല്‍പന്തുകളിയുടെ ഈറ്റില്ലമെന്നു പേരു കേട്ട മലയാളമണ്ണിന്‍റെ മനസ്സറിഞ്ഞ കേളി പ്രവാസലോകത്ത് കാല്‍പന്തുകളിയുടെ പ്രവാസ ചരിത്രമെഴുതിച്ചേര്‍ത്തു. ഒപ്പം വോളിബോള്‍ മത്സരങ്ങളും കായികമാമാങ്കങ്ങളും നടത്താന്‍ കേളിക്കു കഴിഞ്ഞു.രാഷ്ട്രീയ ദേശ ഭാഷാടിസ്ഥാനത്തില്‍ കൂണുപോലെ മുളച്ച് തീന്‍ മേശയിലെ സൊറപറച്ചിലുകളില്‍ അവസാനിച്ചുപോകുമായിരുന്ന പ്രവാസികൂട്ടായ്മകള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ ദിശാബോധവും ഊര്‍ജ്ജവും പകര്‍ന്ന് മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ വഴിതെളിച്ച കേളി കലാ സാംസ്കാരിക വേദിക്ക് പതിനാറു വയസ്സ്. ലൈലാ അഫ്ലാജ് മുതല്‍ ദവാദ്മി വരെ 75 യൂണിറ്റുകള്‍ , 14 ഏരിയ കമ്മിറ്റികള്‍ , സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി 31 അംഗ കേന്ദ്ര കമ്മിറ്റി , ആവശ്യമായ നായ രൂപീകരണം നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രക്ഷാധികാരി കമ്മിറ്റി. ഇക്കാലമത്രയും ഞങ്ങള്‍ക്ക് കൈത്താങ്ങായി, ഞങ്ങളോടൊപ്പം നിന്ന എല്ലാ സുമനസ്സുകള്‍ക്കും ഈ വേളയില്‍ അലങ്കാരവാക്കുകളുടെ മുഖപടലേശമില്ലാതെ ഹൃദയംകൊ് നന്ദി പറയുന്നു. തുടര്‍വഴിയിലും കൂടെ നില്‍ക്കണമെന്ന അഭ്യര്‍ത്ഥനയോടെ.ഓരോ കേളി ദിനവും ഞങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തലാണ്, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആത്മാര്‍ഥതയോടെ, അര്‍പ്പണബോധത്തോടെ സാമൂഹികപ്രതിബദ്ധതയോടെ തുടര്‍ന്ന് അടുത്ത കേളിദിനം ആഘോഷിക്കാന്‍ സജ്ജരാകുക എന്ന ഓര്‍മ്മപ്പെടുത്തല്‍. ഞങ്ങള്‍ക്കുറപ്പുണ്ട് , ഏതെങ്കിലും ചരിത്രകാരന്‍ സൗദിയിലെ പ്രവാസിചരിത്രമെഴുതിയാല്‍ കേളി കലാ സാംസ്കാരിക വേദിയെ അടയാളപ്പെടുത്താതെ ആ ചരിത്രം പൂര്‍ണ്ണമാക്കാന്‍ കഴിയില്ല എന്ന്.

Posted by KELI CYBER WING on Monday, January 23, 2017