കേളി ഇടപെടൽ: ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചു കണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അബ്ബാസിനെ നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒൻപത് ദിവസത്തോളം വെൻറ്റിലേറ്ററിൽ കഴിയുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.

അബ്ബാസിന്റെ കുടുബത്തിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം അൽ ഹൈർ റോഡിലെ മൻസൂറിയ മക്ബറയിലാണ് ഖബറടക്കം നടന്നത്. കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരും കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയും ഇടപെട്ടാണ് മൃതദേഹം അടക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാര ചടങ്ങിൽ അബ്ബാസിന്റെ കമ്പനി പ്രതിനിധികളും മറ്റ് സഹപ്രവർത്തകരും പങ്കെടുത്തു. അബ്ബാസിന് നാട്ടിൽ ഭാര്യയും ഒരു പെൺക്കുട്ടിയും രണ്ട് ആൺ കുട്ടികളും ഉണ്ട്.

Spread the word. Share this post!

About the Author