Author Archives: keliriyadh

കേരള സർക്കാരിന്റെ പ്രവാസികളോടുള്ള കരുതൽ സ്വാഗതാർഹം : കേളി

റിയാദ് : കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കരുതലിനായി മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ച ധനസഹായം സ്വാഗതാർഹവും ഒട്ടനവധി പ്രവാസികൾക്ക് ആശ്വാസപ്രദവുമാണെന്ന് കേളി കലാസാംസ്കാരിക വേദി. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപയും (15000 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും) ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കോവിഡ് പോസിറ്റീവായ പ്രവാസികൾക്ക് 10,000 രൂപയും ധനസഹായം ലഭിക്കും. ഈ രണ്ട് ധനസഹായങ്ങളും പ്രവാസി ക്ഷേമനിധി…

ലോക്ക്ഡൗണിൽ ഒറ്റപ്പെടുന്നുവോ? നിങ്ങൾ ഒറ്റക്കല്ല.. സഹായത്തിന്‌ കേളി ഒപ്പമുണ്ട്‌..

റിയാദ് : ലോക്ക്ഡൗണിനെ തുടർന്ന്‌, ജോലിയും ശമ്പളവും ഇല്ലാതെ ദിവസങ്ങളായി ലേബർ ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരും, പുറത്തുപോയി ആവശ്യമുള്ള മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാൻ നിർവ്വാഹമില്ലാതെ പ്രയാസമനഭവിക്കുന്നവരുമായവർക്ക്‌ കേളി കലാസംസ്കാരിക വേദി, റിയാദ്‌ ആശ്വാസമേകുന്നു. അടിയന്തിര സഹായം (അത്യാവശ്യ മരുന്നുകളും ഭക്ഷണസാധനങ്ങളും) ആവശ്യമുള്ള തൊഴിലാളി സുഹൃത്തുക്കൾ അതാതു പ്രദേശത്തെ കേളി പ്രവർത്തകരുമായി താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌. 1. AL KHARJBALU VENGERI – 050 723 2664RAJAN PALLITHADAM – 050 891 9867 2. NEW SANAYAMANOHARAN…

കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) മരണപ്പെട്ടു.

റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായ സ: അബ്ദുൽ അസീസ് (50) എക്സിറ്റ് 30 ൽ കെട്ടിടം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത് . ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. അസീസിനോടൊപ്പം ഒരു തമിഴ്നാട് നാഗർകോവിൽ സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന അഞ്ചിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.…

കേളി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സജ്ജാദിനുള്ള ഉപഹാരം യുണിറ്റ് സെക്രട്ടറി നൗഷാദ് കൈമാറുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, പ്രസിഡന്റ് സുകേഷ്…

കേളി കുടുംബവേദിയുടെ സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മാർച്ച് 6ന്

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ വനിതാ കൂട്ടായ്മയായ കേളി കുടുംബവേദി, സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്തനാർബുദത്തെ കുറിച്ചുള്ള സംശയ നിവാരണ സെമിനാറും സംഘടിപ്പിക്കുന്നു. മാർച്ച് 6ന് വെള്ളിയാഴ്ച സഫാമക്ക പോളി ക്ലിനിക്കിൽ ഒരു മണിക്കാരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടർമാരായ രഹാന, അറീജ്‌ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് ആറിന് ഒരു മണിക്ക് ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. സ്തനാർബുദത്തെ സംബന്ധിച്ച സംശയ…

കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു

ഫോട്ടോ : കേളി കുടുംബ വേദി നടത്തിയ കുടുംബസംഗമത്തിൽ നിന്നും റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു. സുലൈയിലെ ഖാൻ ഇസ്‌തിരാഹിൽ നടന്ന പരിപാടിയിൽ നിരവധി വിനോദ മത്സരങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. കുടുബങ്ങൾക്കും കുട്ടികൾക്കും വേണ്ടി കേളി കുടുംബവേദി വിവിധ അവസരങ്ങളിലായി നടത്തി വരുന്ന ഒത്തുചേരലിന്റെ ഭാഗമായാണ് സംഗമം നടന്നത്. വർഷാന്ത പരീക്ഷകളുടെ പഠനഭാരമൊക്കെ മറന്ന് കൂട്ടുകാരോടൊത്ത് കളിച്ചു ചിരിച്ച കുട്ടികൾ സംഗമ സായാഹ്നം അവിസ്മരണീയമാക്കി. കുട്ടികൾക്കു വേണ്ടി…

നിയമക്കുരുക്കിലകപ്പെട്ട് ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു

ഫോട്ടോ : നിയമക്കുരുക്കിൽ അകപ്പെട്ട തൊഴിലാളികൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ കേളി പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു. റിയാദ് : നിയമകുരുക്കിൽപെട്ട് എട്ടു മാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ 250ൽ പരം തൊഴിലാളികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിൽ ഭക്ഷണവും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. നല്ലനിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ന്യൂ സനയ്യയിലെ ഒരു കമ്പനിയാണ് നിയമക്കുരുക്കിൽപ്പെട്ട് തൊഴിലാളികളുടെ ഇക്കാമ പുതുക്കാൻ സാധിക്കാതെയും ശമ്പളം നൽകാൻ കഴിയാതെയും പ്രവർത്തനം നിർത്തിവെച്ചത്. ആയിരത്തിൽ പരം തൊഴിലാളിൽ ഉണ്ടായിരുന്ന…

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കേളിയുടെ കൈത്താങ്ങ് ; സ്‌കൂളിന് കേളിയുടെ വക ലാപ്ടോപ്പും ധനസഹായവും

ഫോട്ടോ : കേളി അംഗം പ്രസാദ് വഞ്ചിപ്പുരക്കലിന്റെ കൈയ്യിൽ നിന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ പി എം മുഹമ്മദ് ലാപ്ടോപ്പ് ഏറ്റുവാങ്ങുന്നു. എറണാകുളം : പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി എറണാകുളം കോട്ടുവള്ളിയിലെ വള്ളുവള്ളി ഗവൺമെന്റ് യു.പി.സ്‌കൂളിന് ലാപ്ടോപ്പും ധനസഹായവും നൽകി. വള്ളുവള്ളി ഗവൺമെന്റ് യു.പി.സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ്, കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്തയുടെ അധ്യക്ഷതയിൽ സി പി ഐ (എം) ഏറണാകുളം ജിലാക്കമ്മിറ്റിയംഗം എം ബി സ്യമന്തഭദ്രൻ ഉദ്‌ഘാടനം…

കേളി ഇടപെടൽ; 8 വർഷത്തെ ദുരിതത്തിനൊടുവിൽ കൃഷ്ണപ്പിള്ള നാടണഞ്ഞു

ഫോട്ടോ : കേളി അൽഖർജ് രക്ഷാധികാരി സമിതി അംഗം രാജു സി.കെ കൃഷ്ണപ്പിള്ളക്ക് യാത്രാരേഖകൾ കൈമാറുന്നു. റിയാദ് : 34 വർഷമായി അൽഖർജിലെ അരീഖിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ള. കൃത്യമായി ഇടവേളകളിൽ നാട്ടിൽ പോകാൻ ആദ്യകാലങ്ങളിൽ തന്നെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ശമ്പളവും മറ്റും കൃത്യതയോടെ കിട്ടുന്നതിനാൽ അവധിക്ക് പോകുന്ന സമയത്തിലെ അപാകത ഒരു പ്രശ്നമായി കൃഷ്ണപ്പിള്ള കണക്കാക്കിയിരുന്നില്ല. എന്നാൽ തൊഴിൽ നിയമത്തിലെ പരിഷ്‌കാരങ്ങളും ഇക്കാമ പുതുക്കാൻ ലെവിയും…