റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ വനിതാ കൂട്ടായ്മയായ കേളി കുടുംബവേദി, സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പും സ്തനാർബുദത്തെ കുറിച്ചുള്ള സംശയ നിവാരണ സെമിനാറും സംഘടിപ്പിക്കുന്നു.
മാർച്ച് 6ന് വെള്ളിയാഴ്ച സഫാമക്ക പോളി ക്ലിനിക്കിൽ ഒരു മണിക്കാരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടർമാരായ രഹാന, അറീജ് എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് ആറിന് ഒരു മണിക്ക് ക്ലിനിക്കിൽ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികൾ അറിയിച്ചു. സ്തനാർബുദത്തെ സംബന്ധിച്ച സംശയ നിവാരണ സെമിനാർ വൈകിട്ട് നാലുമണിക്ക് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് സംഘടനയുടെ സെക്രട്ടറി (0576481545), പ്രസിഡന്റ് (0568708176), ട്രഷറർ (0541986264) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.