കേളി മലാസ് ഏരിയ വിന്റർ ക്യാമ്പ്, രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബുഉമർ ഇസ്തിരാഹിൽ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷതയും ഏരിയാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പറഞ്ഞു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര ജോയിന്റ് ട്രഷറർ സെബിൻ ഇക്‌ബാൽ, മലാസ് രക്ഷാധികാരി കൺവീനർ ഉമ്മർ വി.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയാ സെന്റർ അംഗം നസീർ നന്ദി പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി എന്നിവയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു. തുടർന്ന് കേളി അംഗങ്ങൾക്കും, കുടുംബവേദി അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള കലാ കായിക മത്സരങ്ങളുടെ ഭാഗമായി യൂണിറ്റ് അടിസ്ഥാനത്തിൽ ചിത്രരചന, മ്യൂസിക്കൽ ചെയർ, ക്യാരംസ്, ചെസ്സ്, ഷൂട്ടൗട്ട്, ബാഡ്മിന്റൺ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി എന്നിവയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു. തുടർന്ന് കേളി അംഗങ്ങൾക്കും, കുടുംബവേദി അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള കലാ കായിക മത്സരങ്ങളുടെ ഭാഗമായി യൂണിറ്റ് അടിസ്ഥാനത്തിൽ ചിത്രരചന, മ്യൂസിക്കൽ ചെയർ, ക്യാരംസ്, ചെസ്സ്, ഷൂട്ടൗട്ട്, ബാഡ്മിന്റൺ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും ക്യാമ്പിൽ നടന്നു. ജവാദ് പരിയാട്ട്, സുനിൽ കുമാർ, പ്രകാശൻ മൊറാഴ, അഷറഫ്, റിയാസ്, ഫിറോസ് തയ്യിൽ, സജിത്ത്, നസീർ എന്നീ ഏരിയാ കമ്മിറ്റിയംഗങ്ങൾ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങൾക്ക് എസ് ടി സി പേ ഉപഹാരങ്ങൾ വിതരണം ചെയ്തു.