മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വിലക്കിയ കേന്ദ്ര നടപടി പ്രതിഷേധാർഹം : കേളി

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസർക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാർഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെ തുടർന്ന് ഗൾഫ് മേഖലയിലുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുകയാണെന്നും ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസർവ്വീസുകളെല്ലാം റദ്ദാക്കിയത് കാരണം നിരവധി പേർ ഗൾഫിൽ ദുരിതമനുഭവിക്കുകയാണ്. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര അഭ്യർത്ഥന ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സ്വന്തം ജനതയുടെ മൃതദേഹത്തോട് പോലും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കേളിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .