പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി.
പ്രവാസത്തിനു വിട; മുഹമ്മദ്കുഞ്ഞു വള്ളികുന്നം നാട്ടിലേക്ക് മടങ്ങി. 01:10 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്, കേളി സൈബര്‍ വിംഗ് റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അൽഖർജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ കാമ്പിശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വർഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. അൽഖർജിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന…








