കേളി ഡിജിറ്റൽ മാസ് പെറ്റീഷൻ ക്യാമ്പയിൻ

പ്രവാസികളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി ഒരുമിച്ച് ശബ്ദമുയർത്താം!

ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ജനകീയ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേളി കലാസാംസ്കാരിക വേദി ആരംഭിക്കുന്ന പുതിയ സംരംഭമാണ് കേളി ഡിജിറ്റൽ മാസ് പെറ്റീഷൻ പ്ലാറ്റ്ഫോം.

എന്തുകൊണ്ട് ഈ ക്യാമ്പയിൻ പ്രധാനമാണ്? • പ്രവാസികളുടെ പ്രശ്നങ്ങൾ കൂട്ടായ ശബ്ദമായി അധികാരികളിലെത്തിക്കാൻ. • ജനകീയ ആവശ്യങ്ങൾക്ക് വ്യാപകമായ പിന്തുണ ഉറപ്പാക്കാൻ. • ഓൺലൈനിലൂടെ എളുപ്പത്തിൽ പങ്കാളികളാകാനും ഒപ്പുകൾ ശേഖരിക്കാനും. • ഓരോ വ്യക്തിയുടെയും ശബ്ദം സാമൂഹിക മാറ്റത്തിന്റെ ഭാഗമാക്കാൻ.
ആദ്യ ക്യാമ്പയിൻ: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക.

പ്രവാസി കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യത്തിന് നിങ്ങളുടെ പിന്തുണ അറിയിക്കൂ.
നിങ്ങളുടെ ഒരു ഒപ്പ് മാറ്റത്തിനായുള്ള കൂട്ടായ മുന്നേറ്റത്തിന് കരുത്താകും. സുഹൃത്തുക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും ഈ ക്യാമ്പയിൻ പങ്കുവെക്കൂ.
ഒരുമിച്ച് ഒപ്പിടാം, മാറ്റത്തിനായി മുന്നേറാം!

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *