പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുക. നോര്‍ക്ക കെയര്‍ പ്രീമിയങ്ങള്‍ പഴയ നിരക്കില്‍ ആക്കുക. പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് റിയാദ് കേളി
സ്വകാര്യ കമ്പനികൾ 10 ലക്ഷം പരിരക്ഷയ്ക്ക് ₹22,000 രൂപയില്‍ താഴെ ഈടാക്കുമ്പോഴാണ് പകുതി കവറേജിന് നോർക്കയുടെ ഈ തീവെട്ടി കൊള്ള!

പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള.

പ്രവാസികളുടെ വിയർപ്പിന് വിലയിടാൻ നോർക്കയെ കച്ചവടസ്ഥാപനമാക്കി മാറ്റി യു.ഡി.എഫ് സർക്കാർ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവാസികളോട് കാട്ടുന്നത് കൊടും വഞ്ചനയാണ്. ഇന്ന് പ്രവർത്തനസജ്ജമായ നോർക്ക കെയർ പോർട്ടലിലെ പ്രീമിയം തുകകൾ കണ്ട പ്രവാസികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

കഴിഞ്ഞ തവണ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകിയിരുന്ന പോളിസിക്ക് വെറും 13,411 രൂപയായിരുന്നു പ്രീമിയം. എന്നാലിന്ന് അത് 21,964 രൂപയായി കുത്തനെ ഉയർത്തിയിരിക്കുന്നു. നോർക്ക കെയറിനും നോർക്ക കെയർ പ്ലസ്സിനും ഒരേ പ്രീമിയം ഈടാക്കുന്നതിലൂടെ, മിക്ക പ്ലാനുകൾക്കും നോർക്ക കെയർ പ്ലസ്സിനേക്കാൾ ഉയർന്ന തുകയാണ് സാധാരണക്കാരായ പ്രവാസികൾ അടക്കേണ്ടി വരുന്നത്.

പൊതുവിപണിയിൽ ഇതിലും മികച്ച ആരോഗ്യ ഇൻഷുറൻസുകൾ കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുമ്പോഴാണ് സ്വന്തം സർക്കാരിന്റെ ഏജൻസി വഴി പ്രവാസികളെ ഇങ്ങനെ പിഴിയുന്നത്. സ്റ്റാർ ഹെൽത്ത് ഉൾപ്പെടെയുള്ള കമ്പനികൾ 22,000 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ നൽകുമ്പോൾ, വെറും പകുതി കവറേജിന് വേണ്ടി അതേ തുക നോർക്കയ്ക്ക് നൽകേണ്ടി വരുന്നത് തികഞ്ഞ പകൽക്കൊള്ളയാണ്. പ്രവാസികളെ എക്കാലത്തും ചൂഷണം ചെയ്യുന്ന യു.ഡി.എഫ് സർക്കാരിന്റെ ഈ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുക. നോര്‍ക്ക കെയര്‍ പ്രീമിയങ്ങള്‍ പഴയ നിരക്കില്‍ ആക്കുക. പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത്.

- റിയാദ് കേളി

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *