പ്രതീക്ഷ വയനാട് ജില്ല വിതരണം ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക്

🏆 പ്രതീക്ഷ — കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം 2026

2025–26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതീക്ഷ – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം 2026 വയനാട് ജില്ല വിതരണ ചടങ്ങ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിലെ സിപിഐ(എം) കൽപ്പറ്റ ഏരിയ കമ്മിറ്റി ഹാളിൽ നടക്കും.

ചടങ്ങിൽ സ: വി. ആർ. രമേഷ് (സിപിഐ(എം) കൽപ്പറ്റ ഏരിയ കമ്മിറ്റി സെക്രട്ടറി) പുരസ്കാര വിതരണം നിർവഹിക്കും.

സാന്നിധ്യം:
🔹 സ: വിശ്വാനന്ദൻ— കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ
🔹 സ: മൻസൂർ മേപ്പാടി — കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 സ: കെ. എം. പൗലോസ് — 97446 89302
📞 സ: അർഷാദ് മേപ്പാടി — 62351 41575

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *