പി. തങ്കച്ചന്റെ വിയോഗത്തിൽ കേളി അനുശോചനയോഗം സംഘടിപ്പിച്ചു

അനുശോചനയോഗത്തിൽ കേളി സെക്രട്ടറി സ: ഷൗക്കത്ത്‌ നിലമ്പുർ സംസാരിക്കുന്നു.
കേളി കലാസാംസ്കാരിക വേദി സനയ്യ അർബയീൻ ഏരിയ ഒവൈദ യുണിറ്റ്‌ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്ന സ: പി തങ്കച്ചന്റെ വിയോഗത്തിൽ കേളി സനയ്യ അർബയീൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.

റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന്‍ പുത്തന്‍വീട്ടില്‍ പി തങ്കച്ചന്‍ (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു..
അനുശോചനയോഗത്തിൽ ഏരിയ പ്രസിഡന്റ്‌ ഗഫൂർ അധ്യക്ഷതവഹിച്ചു. ഏരിയ ജോ: ട്രഷറർ ജോർജ്ജ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുർ, വൈസ്‌ പ്രസിഡന്റ്‌ മെഹ്‌റുഫ്‌ പൊന്ന്യം, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ വാസുദേവൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ശ്രീകുമാർ, കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരൻ, വിജയകുമാർ, മൊയ്തീൻ, വാസുദേവൻ, അബ്ദുൾറഷീദ്‌, റെജി, ജാഫർ ഖാൻ എന്നിവരും അഷറഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധ യുണിറ്റുകളിൽ നിന്നുള്ള കേളി പ്രവർത്തകരുമടക്കം നിരവധിപേർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി റിയാദ് സനയ്യ അര്‍ബയീനില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്ന തങ്കച്ചന് ഭാര്യയും മൂന്ന് ആണ്‍മക്കളുമാണുള്ളത്. റിയാദ് സുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുടമയുടെയും എംബസ്സിയുടെയും സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു.

Spread the word. Share this post!

About the Author