IMPORTANT INFORMATION’S

പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട അറിവുകള്‍
1.
പ്രവാസിയായ ഒരാള്‍ സൗദിയില്‍ വച്ച് മരണപ്പെട്ടാല്‍ മൃതദേഹം നാട്ടില്‍ അയക്കുന്നതിനോ സൗദിയില്‍ തന്നെ അടക്കം ചെയ്യുന്നതിനോ വേണ്ടി ഇന്ത്യന്‍ എംബസ്സിയില്‍ സമര്‍പ്പിക്കേണ്ട രേഖകളും അപേക്ഷാ ഫോറവും
എംബസ്സിയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍:
  • മെഡിക്കല്‍ റിപ്പോര്‍ട്ട് (ഇംഗ്ലിഷ് പരിഭാഷ സഹിതം)
  • അസ്വാഭീവീക മരണങ്ങള്‍ക്ക് പോലീസ് റിപ്പോര്‍ട്ട് അല്ലെങ്കില്‍ ട്രാഫിക് പോലീസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് (ഇംഗ്ലിഷ് പരിഭാഷ സഹിതം)
  • മരണപ്പെട്ട ആള്‍ക്ക് ഗോസ്സി (GOSSI) ഇന്‍ഷുറന്സ് ഉണ്ടെങ്കില്‍ അതിന്റെ രേഖകളുടെ കോപ്പി
  • കമ്പനിയില്‍ നിന്നോ സ്പോന്സരില്‍ നിന്നോ ഉള്ള ഫൈനല്‍ സെറ്റില്‍മെന്റ് രേഖകളുടെ കോപ്പി ( ശമ്പള കുടിശിക , പിരിഞ്ഞു പോകുമ്പോള്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ ), കൂടെ ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളുടെയും മുഴുവന്‍ തുകക്കുള്ള "EMBASSY OF INDIA" പേരിലുള്ള ചെക്ക്
  • മരണപ്പെട്ടയാളുടെ പാസ്പ്പോര്ട്ടിന്റെ ഒറിജിനല്‍
  • മരണപ്പെട്ടയാളുടെ പാസ്പ്പോര്ട്ടിന്റെ ആദ്യ പേജ് , അവസാന പേജ് , വിസ പേജ് എന്നിവയുടെ കോപ്പി
  • മരണപ്പെട്ടയാളുടെ ഇക്കാമയുടെ കോപ്പി
  • മൃതദേഹം സൗദിയില്‍ അടക്കം ചെയ്യണമോ അതോ നാട്ടിലേക്ക് അയക്കണമോ എന്നതിനെ സംബന്ധിച് മരണപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്നുള്ള അനുമതി പത്രം . അനുമതി പത്രം മുദ്രപത്രത്ത്തില്‍ തയ്യാറാക്കി നോട്ടറി അറ്റസ്റ്റേഷന്‍ ചെയ്ത് സമര്‍പ്പിക്കണം . അനുമതി പത്രത്തിന്റെ മാതൃക താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
അനുമതി പത്രത്തിന്റെ മാതൃക
കൂടുതല്‍ വിവരങ്ങള്‍ക്കും , സംശയങ്ങള്‍ക്കും ഇന്ത്യം എംബസ്സിയുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ലൈനിലേക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
  • 011 488 4697
  • 011 4881982
  • 011 4884144 (Ex. 119)
  • 011 4810742 (FAX)
2.
നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് എങ്ങനെ സ്വന്തമാക്കാം ..?
സവിശേഷതകള്‍
  • പ്രവാസി കേരളീയര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി 2008 ആഗസ്റ്റില്‍ ആരംഭിച്ചു.
  • അപകടമരണം/സ്ഥിരമായ/പൂര്‍ണമായ/ഭാഗീകമായ വൈകല്യം എന്നിവയ്ക്ക് രണ്ടുലക്ഷം (പരമാവധി) രൂപവരെയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം
  • കാര്‍ഡിന്‍റെ കാലാവധി മൂന്നുവര്‍ഷമായിരിക്കും.
  • രജിസ്ട്രേഷന്‍ ഫീ - ഒരു വ്യക്തിക്ക് 300 രൂപ
അര്‍ഹത
  • കുറഞ്ഞത് ആറുമാസത്തേതെങ്കിലും സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി.
  • 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
  • പാസ്പോര്‍ട്ട്, വിസ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസക്തമായ പേജുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍
  • ചുവടെ കൊടുത്തിരിക്കുന്ന REGISTER ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ നല്‍കേണ്ടതാണ്.
  • അപേക്ഷകർ തങ്ങളുടെ login വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കേണ്ടതാണ് (രജിസ്റ്റർ ചെയ്യപ്പെടുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവയിലേക്ക് ലോഗിൻ വിവരങ്ങൾ മെസ്സേജ് ചെയ്യപ്പെടുന്നുണ്ട്)
  • പ്രാഥമിക വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പോര്‍ട്ടലില്‍ login ചെയ്ത് വിശദവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
  • പ്രവാസി ഐഡി കാര്‍ഡിന് നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിതതുക(300രൂപ) ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുണ്ട്
  • അപേക്ഷകന്‍റെ ഫോട്ടോയും, ഒപ്പും മറ്റു ബന്ധപ്പെട്ട രേഖകളും നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
  • അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
  • അപേക്ഷകന്‍റെ ഒപ്പ് [in .JPG format]
  • പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
  • ഇന്ത്യക്ക് പുറത്ത്‌ താമസിക്കുന്നതായി / ജോലി ചെയ്‌തുവരുന്നതായി തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് / സെക്രട്ടറി / ഒരു ഗസറ്റഡ് ഓഫീസർ / നിയമ സഭാംഗം / പാർലമെന്‍റ് അംഗം / നോർക്ക റൂട്സ് അംഗീകൃത അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് /സെക്രട്ടറി ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക്
കൂടുതല്‍ വിവരങ്ങള്‍ക്കും , സംശയങ്ങള്‍ക്കും, സഹായങ്ങള്‍ക്കും കേളിയുമായും ബന്ധപ്പെടാവുന്നതാണ് .
  • ചെയര്‍മാന്‍- ജീവകാരുണ്യ കമ്മിറ്റി - സ: സുരേഷ് ചന്ദ്രന്‍
  • +966 324 5189
  • കണ്‍വീനര്‍ - ജീവകാരുണ്യ കമ്മിറ്റി - സ: കിഷോര്‍. ഇ നിസ്സാം
  • +966 50 041 9406
  • കേളി സെക്രട്ടറി - ഷൌക്കത്ത് നിലമ്പൂര്‍
  • +966 50 010 1223